യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുമ്പോഴും ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേല്‍. ഗാസയിലെ അല്‍ അക്സ മോസ്‌കിന് നേരെയുണ്ടായ ആക്രമണത്തിൽ 24 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. നൂറോളം പേർക്ക് ആക്രമണത്തിൽ പരിക്കുണ്ട്.
യുദ്ധത്തില്‍ വീടുകള്‍ തകര്‍ന്ന് മോസ്കില്‍ അഭയം പ്രാപിച്ചിരുന്നവരാണ് ആക്രമണത്തിന് ഇരയായതെന്ന് പലസ്തീന്‍ വാര്‍ത്ത ഏജന്‍സി വഫ വ്യക്തമാക്കി. ഹമാസിന്റെ താവളമാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
അതേസമയം ലബനനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചു. ബെയ്റൂട്ടിലെ തെക്കന്‍ മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം നിര്‍ദേശം നല്‍കി. ഹിസ്ബുല്ലയുടെ പുതിയ മേധാവി ഹാഷിം സഫിയുദീന്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും ഈ റിപ്പോര്‍ട്ടുകള്‍ ലബനീസ് അധികൃതര്‍ തള്ളിയിട്ടുണ്ട്.