ഹമാസിനെതിരെ ഗാസയിലും റാഫയിലും അക്രമം നടത്തുന്നതില്‍ പ്രതിഷേധിച്ച് ഇസ്രേലി എംബസി മതിലിനു തീയിട്ടു. മെക്‌സിക്കോയില്‍ പലസ്തീന്‍ അനുകൂല പ്രകടനം നടത്തിയവരാണ് എംബസി മതിലിന് തീയിട്ടത്.
മെക്‌സിക്കോ സിറ്റിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
റാഫയിലെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇരുനൂറോളം പേരാണ് എംബസിക്കു മുന്നില്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ നേരിടാന്‍ തയാറായി നിന്ന പൊലീസിനു നേര്‍ക്ക് കല്ലും പെട്രോള്‍ ബോംബും പ്രതിഷേധക്കാര്‍ എറിഞ്ഞു. ഇതിനിടെയാണു മതിലിനു തീവച്ചത്.
ഗാസയിലെ ഇസ്രേലി സൈനികനടപടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നല്കിയിരിക്കുന്ന കേസിനെ മെക്‌സിക്കോയും പിന്തുണയ്ക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഇസ്രായേല്‍ എംബസി അധികൃതര്‍ ആരോപിച്ചു.