ഹമാസ് വക്താവ് അബ്ദുള്‍ ലത്തീഫിനെ ഇസ്രയേല്‍ വധിച്ചു; 59 ബന്ദികളെയും വിട്ടയക്കുംവരെ ഗാസയിലടക്കം കടന്നാക്രമണം തുടരുമെന്ന് സൈന്യം

ഹമാസിന്റെ ഔദ്യോഗിക വക്താവ് അബ്ദുള്‍ ലത്തീഫ് അല്‍ ഖനൗവിനെ ഇസ്രയേല്‍ വധിച്ചു.
വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥിക്യാമ്പില്‍ ഖനൗ താമസിച്ചിരുന്ന കൂടാരം ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഈ ആക്രമണത്തിലാണ് ഖനൗവിന്റെ കുടുംബത്തിലെ ആറുപേരും മരിച്ചു.

മാര്‍ച്ച് 18-ന് ഇസ്രയേല്‍ യുദ്ധം പുനരാരംഭിച്ചശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 855 ആയി. ഹമാസിന്റെ ആഭ്യന്തരസുരക്ഷാ ഏജന്‍സി തലവന്‍ റാഷിദ് ജഹ്ജൗ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ എസ്സാം അല്‍ ദലിസ് എന്നിവരെല്ലാം ഈ കാലയളവില്‍ കൊല്ലപ്പെട്ടും. 17 മാസമായിത്തുടരുന്ന യുദ്ധത്തില്‍ ആകെ മരണം 50,208 ആയി.

ഹമാസ് ബാക്കിയുള്ള 59 ബന്ദികളെയും വിട്ടയക്കുംവരെ കടന്നാക്രമണം തുടരുമെന്നാണ് ഇസ്രയേല്‍ ഭീഷണി. ഗാസയിലെ സെയ്തൂണ്‍, ടെല്‍ അല്‍ ഹവ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ, ഗാസയില്‍ പട്ടിണിയും ഭക്ഷ്യവസ്തുക്കുടെ ക്ഷാമവും അതിരൂക്ഷമാണെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. റംസാനിലെ ഇരുപത്തിയേഴാം രാവിനുമുന്നോടിയായി ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നു. ഇസ്രയേല്‍ സൈന്യത്തിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടെയിലും രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ അല്‍ അഖ്സയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

IPL 2025: രാജസ്ഥാന്റെ ആയുധമാണ് അവന്‍, എന്തൊരു കളിയാണ് പുറത്തെടുക്കുന്നത്, അടിപൊളി തിരിച്ചുവരവ് തന്നെ, സൂപ്പര്‍താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

RR VS GT: സഞ്ജുവിന്റെ ബോളര്‍മാരെ തല്ലിച്ചതച്ച് സായി സുദര്‍ശന്‍, മിന്നല്‍ ബാറ്റിങ്ങില്‍ നേടിയത്, അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി ജിടി താരങ്ങള്‍, ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍

'ഒന്നാം തീയതികളില്‍ വെള്ളത്തിലിരുന്നും മദ്യപിക്കാം'; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കി; യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി

ട്രംപിന്റെ ഇരുട്ടടിയ്ക്ക് ചൈനയുടെ തിരിച്ചടി; ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന; യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു

CSK VS PKBS: ഉള്ളത് പറയാമല്ലോ ആ ചെന്നൈ താരത്തെ പേടിച്ചാണ് അങ്ങനെ തീരുമാനം എടുത്തത്, യുസ്‌വേന്ദ്ര ചാഹലിന് ഒരു ഓവർ മാത്രം നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ