Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

WORLD

‘കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല’; പാലസ്തീന്‍ വീര പോരാളി സലാഹിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു കൊന്നു; വിടവാങ്ങിയത് രണ്ടു കാലുകളും ഇസ്രായേല്‍ തീയുണ്ട വിഴുങ്ങിയിട്ടും വീല്‍ചെയറില്‍ യുദ്ധഭൂമിയിലെത്തിയ പോരാളി

, 8:48 pm

‘കൊല്ലാം പക്ഷേ തോല്‍പ്പിനാവില്ല’ അത് വെറും വാചകമല്ല. പലരുടെയും ചോരത്തുള്ളികളുടെ ആകെ തുകയാണ്. ആ ചോരത്തുള്ളികളുടെ കണക്കു പുസ്തകത്തില്‍ പാലസ്തീന്‍ പോരാളി ഫാദി അബു സലാഹിയുടെ പേരും ഇനി ഉണ്ടാകും. പാലസ്തീന്‍ വീല്‍ചെയര്‍ പോരാളി ഫാദി അബു സലാഹ് ഇസ്രയേല്‍ സുരക്ഷ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടപ്പോള്‍ ചരിത്രത്താളുകളില്‍ ഒരു വീര പോരാളിയുടെ പേര് കൂടി ചേര്‍ക്കപ്പെട്ടു. ഗാസയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ തിങ്കളാഴ്ചയുണ്ടായ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെപ്പിലാണ് 29 കാരനായ സലാഹ് കൊല്ലപ്പെട്ടത്.

2008 ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കാലുകള്‍ നഷ്ടപ്പെട്ട സലാഹ് തളര്‍ന്നില്ല. തന്റെ നാടിനായി വീണ്ടും വീറോടെ തിരിച്ചു വന്നു. ആദ്യം ഇഴഞ്ഞും പിന്നീട് വീല്‍ ചെയറിലുമായി ഇസ്രയേല്‍ വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ സലാഹ് എന്ന അപരാജിത പോരാളി ഉണ്ടായിരുന്നു. പാലസ്തീന്‍ കുട്ടികള്‍ക്ക് ചരിത്രം പറഞ്ഞ് കൊടുത്തും സമരങ്ങളെ നയിച്ചും വീറോടെ അയാള്‍ ജീവിച്ചു. ജെറുസലേമില്‍ യുഎസ് എംബസി തുറക്കുന്നതിനെതിരെ ഗാസ അതിര്‍ത്തിയില്‍ നടന്ന പ്രക്ഷോഭത്തിനിടയിലാണ് ഈ ഇരുപത്തിയൊമ്പതുകാരന്‍ കൊല്ലപ്പെട്ടത്.

അധിവേശ വിരുദ്ധറാലിയില്‍ പങ്കെടുക്കുമ്പോള്‍ ഇസ്രയേല്‍ സ്‌നിപ്പേര്‍സിന്റെ വെടിയേറ്റാണ് സലാഹ് കൊല്ലപ്പെട്ടത് എന്നാണ് പാലസ്തീന്‍ അനുകൂല വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഇത് ആദ്യമായല്ല ഇസ്രായേല്‍ വെടിയേറ്റ് പാലസ്തീനിലെ അംഗവൈകല്യമുള്ള പ്രക്ഷോഭകന്‍ കൊലചെയ്യപ്പെടുന്നത്. ജനുവരിയില്‍ അബു തുനിയ എന്ന 29 വയസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

അതേ സമയം തങ്ങള്‍ കരുതിക്കൂട്ടി സലാഹിനെ ലക്ഷ്യം വച്ചതല്ലെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. സലാഹിനെ വെടിവെച്ചതില്‍ എന്തെങ്കിലും ധാര്‍മ്മികമായുള്ള പ്രശ്‌നം ഇല്ലെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. തിങ്കളാഴ്ച രാവിലെ മുതല്‍ പാലസ്തീനില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ 52 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1700 ഓളം പേര്‍ക്ക് പരിക്കും പറ്റിയിട്ടുണ്ട്.

Advertisement