ഹമാസിനെതിരെ ബെയ്ത് ലാഹിയായിലും ഹിസ്ബുള്ളക്കെതിരെ ബെക്കാ താഴ്വരയിലും ഇസ്രയേല്‍ ആക്രമണം; 220 പേര്‍ കൊല്ലപ്പെട്ടു; ആയിരത്തിലധികം പേര്‍ക്ക് പരിക്ക്

കിഴക്കന്‍ ലബനനിലെ ബെക്കാ താഴ്വരയിലും വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുമായി ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 220 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയിലെ ബെയ്ത് ലാഹിയായിലുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 143 പേര്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ ആരോഗ്യവകുപ്പ് അറിയിച്ചു. പലസ്തീന്‍ ജനത അഭയം തേടിയിരുന്ന അഞ്ചുനിലക്കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങളില്‍ 40 പേര്‍ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.

ഇസ്രേലി ആക്രമണത്തില്‍ അഞ്ചുനിലക്കെട്ടിടം പൂര്‍ണമായി തകര്‍ന്നു. കെട്ടിടത്തില്‍ 200 പേര്‍ താമസിച്ചിരുന്നു. ഒട്ടേറെപ്പേര്‍ക്കു പരിക്കേറ്റതായി ജബലിയയിലെ കമാല്‍ അഡ്വാന്‍ ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു.

വടക്കന്‍ ഗാസ ഒരു മാസമായി ഇസ്രേലി ഉപരോധം നേരിടുന്നു. ഹമാസ് തീവ്രവാദികള്‍ പുനഃസംഘടിക്കുന്നതു തടയാനുള്ള ഓപ്പറേഷനാണു നടക്കുന്നതെന്ന് ഇസ്രേലി സേന വ്യക്തമാക്കി.
കിഴക്കന്‍ ലബനനിലെ ബെക്കാ താഴ്വരയില്‍ ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളില്‍ 109 പേര്‍ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
77 പേര്‍ക്കു പരിക്കേറ്റു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമാണു ബെക്കാ താഴ്വര. ഇവിടത്തെ 16 മേഖലകളില്‍ ഇസ്രേലി ആക്രമണമുണ്ടായി. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഹിസ്ബുള്ളയ്‌ക്കെതിരേ യുദ്ധം നടത്തുന്ന ഇസ്രേലി സേന നടത്തുന്ന ഏറ്റവും മാരക ആക്രമണമായിരുന്നു ഇതെന്ന് ലബനീസ് അധികൃതര്‍ പറഞ്ഞു.

Latest Stories

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍

സരിന്റെ ചിഹ്‌നം സ്റ്റെതസ്കോപ്പ്; ഓട്ടോറിക്ഷ ചിഹ്‌നം സ്വന്തമാക്കി ഡിഎംകെ സ്ഥാനാർത്ഥി

എന്റെ യൂണിവേഴ്‌സിലേക്ക് സ്വാഗതം, 'ബെന്‍സ്' ആയി രാഘവ ലോറന്‍സ്; പുതിയ ചിത്രം വരുന്നു

കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ നേതാക്കൾ; ജില്ലയിലെ നേതാക്കളെ വിമർശിച്ച് കെസി വേണുഗോപാൽ

തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള പെരുമാറ്റം; സുരേഷ്‌ഗോപിയുടെ നിലപാട് അപലപനീയമെന്ന് കെയുഡബ്ല്യുജെ

ഹൃദയം തകരുന്നു, നിഷാദ് എപ്പോഴും ഓര്‍മ്മിക്കപ്പെടും; അനുശോചനമറിയിച്ച് സൂര്യ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റൂബൻ അമോറിം