ജോ ബൈഡൻ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.എസ് രാഷ്ട്രീയത്തെ ഇളക്കിമറിക്കുകയും രാജ്യത്തെ ജനങ്ങളെ എക്കാലത്തേക്കാളുമേറെ ഭിന്നിപ്പിക്കുകയും പിന്തിരിപ്പൻ ഭരണത്തിലൂടെ ലോകത്തെ തന്നെ ഞെട്ടിക്കുകയും ചെയ്ത ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് വാഴ്ചക്കാണ് ജോ ബൈഡൻ അവസാനം കുറിച്ചത്.

77-കാരനായ ജോ ബൈഡൻ 46-ാമത് യുഎസ് പ്രസിഡന്റായാണ് അധികാരമേൽക്കുക. ഇരുപത് ഇലക്ടറല്‍ കോളേജ് വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്റെ വിജയം ഉറച്ചത്.

ഫലപ്രഖ്യാപനത്തോട് ട്രംപിന്റെ പക്ഷത്ത് നിന്നും അടിയന്തിര പ്രതികരണം ഉണ്ടായിട്ടില്ല, എന്നാൽ ചൊവ്വാഴ്ചത്തെ തിരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണൽ സമയത്ത് ബൈഡന്റെ ലീഡ് വർദ്ധിച്ചതോടെ തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നുവെന്ന തെളിവില്ലാത്ത ആരോപണങ്ങൾ ഡൊണാൾഡ് ട്രംപ് ഉന്നയിക്കുകയും താൻ വിജയിച്ചതായി തെറ്റായി അവകാശപ്പെടുകയും ചെയ്തിരുന്നു.

യു.എസിലെ ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ് ആവുന്നതോടെ ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല ഹാരിസ് മാറും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം