ജോ ബൈഡൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
78കാരനായ ബൈഡന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. യു.എസ് കാപ്പിറ്റോളിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
ജോ ബൈഡൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിനോടൊപ്പം മുൻ കാലിഫോർണിയ സെനറ്ററായ കമല ദേവി ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
ഇന്ത്യൻ, ജമൈക്കൻ വംശജയായ കമല ഹാരിസിനെ യുഎസ് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
യുഎസ് വൈസ് പ്രസിഡന്റായ ആദ്യത്തെ കറുത്ത വനിതയും ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതയുമാണ് കമല ഹാരിസ്.