'ജോക്കർ' നടൻ ജോക്വിൻ ഫീനിക്സിന്റെ കാർ അഗ്നിശമന വകുപ്പ് വാഹനത്തിൽ ഇടിച്ചു

“ജോക്കർ” എന്ന ഹോളിവുഡ് സിനിമയിലെ പ്രധാന നടൻ ജോക്വിൻ ഫീനിക്സസിന്റെ കാർ വെസ്റ്റ് ഹോളിവുഡിൽ വച്ച് ലോസ് ഏഞ്ചൽസ് അഗ്നിശമന വകുപ്പ് വാഹനത്തിൽ ഇടിച്ചതായി റിപ്പോർട്ട്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഫീനിക്സ് വളരെ ഇടുങ്ങിയ വഴിത്തിരിവിൽ വണ്ടി തിരിച്ചപ്പോഴാണ് അപകടം ഉണ്ടായതെന്ന് ടി‌എം‌സെഡ് റിപ്പോർട്ട് ചെയ്തു.

ഫീനിക്സ് ഉടൻ തന്നെ അപകടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയും എന്താണ് സംഭവിച്ചതെന്ന് അവരോട് വിശദീകരിക്കുകയും ചെയ്തു.

പൊലീസ് ഇരു വാഹനങ്ങളുടെയും കേടുപാടുകൾ റിപ്പോർട്ട് ചെയ്തു. ഇരുക്കൂട്ടരും ഇൻഷുറൻസ് വിവരങ്ങൾ കൈമാറുകയും അവരവരുടെ ജോലികളിലേക്ക് മടങ്ങുകയും ചെയ്തു. ടി‌എം‌സെഡ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഫീനിക്സിന്റെ കാറിന്റെ വലത് ഫ്രണ്ട് ക്വാർട്ടർ പാനലിന് കേടുപാടുകൾ സംഭവിച്ചു, അതേസമയം എമർജൻസി വാഹനത്തിന് ബമ്പറിൽ ചെറിയ പോറലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫീനിക്സിനെതിരെ പിഴ ചുമത്തിയിട്ടില്ല.

Latest Stories

മൻമോഹൻ സിംഗിന്റെ വേർപാടിൽ ഇന്ത്യ ദുഃഖിക്കുന്നു; അനുശോചിച്ച് പ്രധാനമന്ത്രി

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി