ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഈ വര്‍ഷത്തെ നാലാമത്തെ പ്രധാനമന്ത്രിയായി ഹോസ്വ ബൈഹൂഹിനെ തിരഞ്ഞെടുത്തു. മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെമെന്റ്‌റ് നേതാവായ 73കാരനാണ് ഹോസ്വ ബൈഹൂഹ്. ഈ വര്‍ഷം മാക്രോണിന്റെ നാലാമത്തെ പ്രധാനമന്ത്രിയാണ് ഹോസ്വ ബൈഹൂഹ്.
ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കകത്തിന് പിന്നാലെയാണ് മിഷേല്‍ ബാര്‍ണിയറെ പുറത്താക്കിയത്. മിഷേല്‍ ബാര്‍ണിയറെ പുറത്താക്കി ഒന്‍പത് ദിവസത്തിന് ശേഷമാണ് ഹോസ്വ ബൈഹൂഹ് അധികാരത്തിലെത്തുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് മിഷേല്‍ ബാര്‍ണിയര്‍ പുറത്തായത്.
Read more
ബജറ്റ് ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് മിഷേല്‍ ബാര്‍ണിയറുടെ അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്. 1962-നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാരായിരുന്നു ബാര്‍ണിയറുടേത്.