ജസ്റ്റിന്‍ ട്രൂഡോ 28ന് മുന്‍പ് രാജി വയ്ക്കണമെന്ന് സ്വന്തം പാര്‍ട്ടി; ട്രൂഡോയുടെ കസേര തെറിക്കുന്നതിന് പിന്നില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള നിലപാടുകളോ?

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അന്ത്യശാസനവുമായി സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍. ഒക്ടോബര്‍ 28നുള്ളില്‍ ട്രൂഡോ രാജിവയ്ക്കണമെന്നാണ് വിമത എംപിമാരുടെ അന്ത്യശാസനം. ഇതോടെ ജസ്റ്റിന്‍ ട്രൂഡോയുടെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനുള്ള സ്വപ്‌നം പൊലിയുകയാണ്. ഇത് മൂന്നാം തവണയാണ് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

വീണ്ടും ട്രൂഡോ അധികാരത്തിലെത്തിയാല്‍ നാലാം തവണ അധികാരത്തിലേറുന്ന ആദ്യ കനേഡിയന്‍ പ്രധാനമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കാം. എന്നാല്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ട്രൂഡോ സ്വീകരിച്ച നിലപാടുകളാണ് നിലവില്‍ തിരിച്ചടിയായി പരിണമിച്ചിരിക്കുന്നത്.

ഖാലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തിന് പിന്നാലെ ട്രൂഡോ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കുടിയേറ്റ പ്രശ്‌നങ്ങളില്‍ വലയുന്ന കാനഡയില്‍ ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ കൂടി രൂപപ്പെട്ടതോടെ അത് ട്രൂഡോയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണയും ദുര്‍ബലമാക്കി.

ജി ട്വന്റി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ ട്രൂഡോ പരസ്യമായി ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ചു. തുടര്‍ന്ന് ഉച്ചകോടി അവസാനിക്കും മുന്‍പ് ട്രൂഡോ കാനഡയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പുതിയ സംഭവ വികാസങ്ങളെ ട്രൂഡോ പുഞ്ചിരിയോടെയാണ് നേരിടുന്നത്.

പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന വിമത സ്വരങ്ങള്‍ തന്റെ നിലനില്‍പ്പിന് തന്നെ ചോദ്യമാകുമ്പോഴും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നാണ് ട്രൂഡോയുടെ അഭിപ്രായം. 153 എംപിമാര്‍ ട്രൂഡോയുടെ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് യോഗം ചേരുകയായിരുന്നു. ഇതോടൊപ്പം ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നും ട്രൂഡോ ഒഴിയണമെന്ന് ആവശ്യപ്പെട്ട് 28 എംപിമാര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

Latest Stories

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഇത്തവണ കൊച്ചിയിൽ പപ്പാഞ്ഞിയെ കത്തിക്കില്ല; തീരുമാനം മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന്

ആലപ്പുഴയില്‍ യുവതിയ്ക്ക് ഭര്‍ത്താവിന്റെ നിരന്തര മര്‍ദ്ദനം; ഭാര്യ പിതാവും ഭാര്യ സഹോദരനും ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി