മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

വയനാട് മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുഴുവരിച്ച അരിയടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവത്തില്‍ റവന്യം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പ് നല്‍കിയ ഒരു കിറ്റില്‍പ്പോലും യാതൊരു കേടുപാടുമില്ലെന്നും അത് പകല്‍ പോലെ വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാഭരണ കൂടം അവസാനം കൊടുത്തത് അരി മാത്രമാണെന്നും അത് ചാക്കിലാണ് കൊടുത്തതെന്നും മന്ത്രി പറഞ്ഞു. അതില്‍ രണ്ടു തരം അരിയല്ലാതെ മറ്റൊരു വിധ അനുബന്ധ സാധനങ്ങളും ഇല്ല. ആ സ്ഥിതിയ്ക്ക് ഈ കിറ്റ് സെപ്തംബര്‍ മാസത്തില്‍ വിതരണം ചെയ്യാന്‍ നല്‍കിയിരുന്നതാണോയെന്ന സംശയമാണ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കുമ്പോള്‍ ഉയരുന്നത്.

സെപ്തംബര്‍ ഒമ്പതിന് റവന്യു വകുപ്പ് ജില്ലാ ഭരണകൂടം മുഖാന്തിരം വിതരണം ചെയ്ത കിറ്റിലാണ് അരി, വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല, പാല്‍പ്പൊടി, ചായപ്പൊടി, ഉപ്പ് റവ, മീറ്റ് മസാല, ചിക്കന്‍ മസാല എന്നിവയും തുണിത്തരങ്ങളും ചില ഗൃഹോപകരണങ്ങളും ഉണ്ടായിരുന്നത്. പക്ഷേ അത് എങ്ങനെ കഴിഞ്ഞ ദിവസം വിതരണം ചെയ്തവയുടെ കൂട്ടത്തില്‍ വന്നെന്ന ചോദ്യമാണ് ഉയരുന്നത്. സെപ്തംബറില്‍ വിതരണം ചെയ്യേണ്ടിയിരുന്ന സാധനം ആരാണ് ഇത്ര ദിവസം എടുത്തുവെച്ചിട്ട് നശിച്ചതിന് ശേഷം വിതരണം ചെയ്തതെന്ന ചോദ്യമാണ് മന്ത്രി ഉയര്‍ത്തിയത്.

ആര്‍ക്ക് വീഴ്ചപറ്റിയാലും ഇത് ഗുണകരമായ കാര്യമല്ലെന്നും കെ രാജന്‍ പറഞ്ഞു. ഒക്ടോബര്‍ 30നും നവംബര്‍ ഒന്നിനും എസ്‌ജെഎംഎസ് സ്‌കൂളില്‍നിന്ന് സാധനങ്ങള്‍ വിതരണംചെയ്ത ഏഴ് പഞ്ചായത്തുകളുണ്ടെന്നും അതില്‍ മേപ്പടിയില്‍ മാത്രം എങ്ങനെയാണ് പരാതിയുണ്ടാവുകയെന്ന് ചോദിച്ചു. ഇത് ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരിയല്ലെന്ന് വ്യക്തമാക്കിയാണ് റവന്യു വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ ചൂണ്ടിക്കാട്ടിയത്. കാരണം ഒടുവില്‍ മേല്‍ പറഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണം വിതരണം ചെയ്ത വസ്തുക്കളില്‍ അരി മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുതരത്തിലുള്ള അരിയല്ലാതെ മൈദയോ റവയോ അനുബന്ധ സാധനങ്ങളോ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ പരാതി ഉയര്‍ന്ന മേപ്പാടിയിലെ കിറ്റിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അവസാനം വിതരണം ചെയ്തത് സെപ്റ്റംബര്‍ ഒമ്പതിനാണ്. ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന കിറ്റാണ് ഇപ്പോള്‍ വിതരണം ചെയ്തതെങ്കില്‍ അത് ഗുരുതരമായ തെറ്റായിപ്പോയി എന്നും രണ്ടുമാസക്കാലം ഇങ്ങനെ എടുത്തുവെയ്ക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

ഇവിടെ നിന്ന് കിട്ടിയ സാധനങ്ങള്‍ക്ക് പുറമേ പഞ്ചായത്തില്‍നിന്ന് വിവിധ സന്നദ്ധ സംഘടനകള്‍ കൊണ്ടുവന്ന സാധനങ്ങള്‍ കൂടി വിതരണം ചെയ്തിട്ടുണ്ട് എന്നതാണ് പഞ്ചായത്തുകാര്‍ പറഞ്ഞതെന്ന കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. അതാരൊക്കെയാണ് എന്തൊക്കെയാണ് എവിടെവെച്ചാണ് എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റുന്നില്ല. റവന്യൂ വകുപ്പില്‍നിന്ന് കിട്ടിയ സാധനങ്ങള്‍ ഏതൊക്കെയാണെന്ന് ഇന്‍വോയിസിലൂടെ മനസിലാകുമെന്നും വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പുപറയാന്‍ പറ്റുമെന്നും മന്ത്രി പറഞ്ഞു. ഒരു തെറ്റുപറ്റി, അവര്‍ക്ക് സാധനങ്ങള്‍ മാറ്റിക്കൊടുക്കും എന്നെല്ലാം ടിവിയില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം വേണ്ടിവന്നാല്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ

സുനിത വില്യംസ് രോഗബാധിതയോ? ബഹിരാകാശത്ത് നിന്ന് ഇനി ഒരു മടങ്ങി വരവ് അസാധ്യമോ? പുതിയ ചിത്രം കണ്ട് ഞെട്ടി നെറ്റിസണ്‍സ്