ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാനെ ബോംബിട്ട് തകർത്തുകളയുമെന്ന് ട്രംപ്; ആക്രമണം ഉണ്ടായാൽ ഉറച്ച പ്രതികാരമെന്ന് ഇറാൻ സുപ്രീം ലീഡർ ആയത്തുല്ല അലി ഖംനായി

ഇറാനിൽ ബോംബിടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കുള്ള ആദ്യ പ്രതികരണത്തിൽ, ഏതൊരു “ബാഹ്യ ആക്രമണത്തിനും” “ഉറച്ച പ്രതികാരം” നേരിടേണ്ടിവരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനായി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ടെഹ്‌റാനിൽ ഈദുൽ ഫിത്വ്‌ർ പ്രാർത്ഥനയ്ക്കിടെ സംസാരിച്ച ഖംനായി, ബാഹ്യ ആക്രമണം സാധ്യതയില്ലെന്നും എന്നാൽ ഏത് സാഹചര്യത്തിനും രാജ്യം സജ്ജമാണെന്നും പറഞ്ഞതായി അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

“കഴിഞ്ഞ വർഷങ്ങളിലെന്നപോലെ, നമ്മുടെ രാജ്യത്തിനുള്ളിൽ രാജ്യദ്രോഹം ഇളക്കിവിടാൻ അവർ ചിന്തിച്ചാൽ ഇറാനിയൻ ജനത തന്നെ അവർക്ക് മറുപടി നൽകും.” അമേരിക്കയുമായി ആണവ പദ്ധതി സംബന്ധിച്ച് ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെതിരെ ബോംബാക്രമണവും ദ്വിതീയ തീരുവകളും ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. ട്രംപ് ഭരണകൂടവുമായുള്ള നേരിട്ടുള്ള ചർച്ചകൾ ഇറാൻ നിരസിച്ചു. എന്നാൽ പരോക്ഷ ചർച്ചകളിലൂടെ തർക്കവിഷയമായ ആണവ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര മാർഗങ്ങൾ തുറന്നിട്ടിരിക്കുന്നതായും പറഞ്ഞു.

വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി വ്യാഴാഴ്ച പ്രസ്താവിച്ചതുപോലെ, സൈനിക ഭീഷണികൾ നേരിടുന്നതിൽ നേരിട്ടുള്ള ചർച്ചകളിൽ ഏർപ്പെടാൻ ഇറാൻ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി, കഴിഞ്ഞ ആഴ്ച ഒമാൻ വഴിയാണ് ട്രംപിന്റെ കത്തിന് ഇറാൻ സർക്കാർ മറുപടി നൽകിയത്. 2015 ലെ കരാറിന് പകരമായി ഒരു പുതിയ ആണവ കരാറിൽ ചർച്ച നടത്താൻ ട്രംപിന്റെ കത്തിൽ ഇറാനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ട്രംപ് കഴിഞ്ഞ തവണ പ്രസിഡന്റായിരിക്കെ 2018 മെയ് മാസത്തിൽ യുഎസ് അതിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഈ കരാർ റദ്ദാക്കിയിരുന്നു.

Latest Stories

IPL 2025: അന്ന് അവന്റെ ഒരു പന്ത് പോലും എനിക്ക് നന്നായി കളിക്കാൻ കഴിഞ്ഞില്ല, എന്നെ നിരന്തരം സ്ലെഡ്ജ് ചെയ്ത അയാളോട് അങ്ങനെ പറയേണ്ടതായി വന്നു; മുൻ സഹതാരത്തെക്കുറിച്ച് വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

റിലീസ് ഇനിയും നീളും, മോഹന്‍ലാലിന്റെ കിരാതയ്ക്ക് ഇനിയും കാത്തിരിക്കണം; 'കണ്ണപ്പ' പുതിയ റിലീസ് വൈകുന്നു

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണവിലയിൽ കണ്ണ് തള്ളി ഉപഭോക്താക്കൾ, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ, പവന് 68480

വഖഫ് നിയമ ഭേദഗതി; വീടുകൾ കയറിയിറങ്ങി രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരൻ; ജാതി വിവേചനം നേരിട്ട ബാലു രാജിവെച്ച ഒഴിവിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

ഐക്യരാഷ്ട്രസഭയുടെ ജറുസലേമിലെ സ്കൂളുകൾ അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവ്

IPL 2025: അങ്ങനെയങ്ങോട്ട് പോയാലോ, തോൽവിക്ക് പിന്നാലെ സഞ്ജുവിന് പണി കൊടുത്ത് ബിസിസിഐ; പിഴ ഈ കുറ്റത്തിന്

ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ

GT VS RR: അവന്മാർ ഇല്ലായിരുന്നെങ്കിൽ എന്റെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ തീരുമാനമായേനെ: ശുഭ്മാൻ ഗിൽ

വീട്ടിലെ പ്രസവത്തിനിടെ മരണം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ