മൂന്ന് വർഷത്തിനിടെ നാലുതവണ കൊലപ്പെടുത്താൻ ശ്രമിച്ചു, ഒടുവിൽ വിഷക്കൂൺ വിഭവം, ഉന്നം വച്ചത് ഭർത്താവിനെ, കൊല്ലപ്പെട്ടത് കുടുംബാംഗങ്ങൾ

ഓസ്ട്രേലിയയിൽ മരുമകള്‍ വിരുന്നിനൊരുക്കിയ വിഭവം കഴിച്ച് മുൻ ഭർത്താവിന്റെ മാതാപിതാക്കളും ബന്ധുവും മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കേസിൽ 49 കാരി എറിൻ പാറ്റേഴ്സൺ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് പൊലീസ് നടത്തിയിരിക്കുന്നത്. ഇവർ മുൻ ഭർത്താവിനെ ലക്ഷ്യമിട്ടാണ് വിരുന്നിൽ വിഷക്കൂൺ കൊണ്ടുള്ള വിഭവം തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു.

വളരെ സൗഹൃദപൂർവമാണ് ഇവർ വിവാഹ മോചനം നേടിയത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇവർ മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിന്‍ മുന്‍പ് 2021 നവംബറിലാണ് ഇവര്‍ ഭര്‍ത്താവായിരുന്ന സൈമണ്‍ പാറ്റേഴ്സണെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പൊലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
2022 മെയ് മാസത്തിലും സെപ്തംബറിലും കൊലപാതക ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് ജൂലൈ 29ന് മുന്‍ ഭർത്താവിനും രക്ഷിതാക്കള്‍ക്കും ഭർതൃമാതാവിന്റെ സഹോദരിക്കും അവരുടെ ഭർത്താവിനും ബീഫും കൂണും വച്ച് പ്രത്യേക വിഭവം തയ്യാറാക്കിയത്.

എന്നാൽ അന്ന് ഭർത്താവ് ഭക്ഷണം കഴിക്കാതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു. കുട്ടികളുടെ ഒപ്പം സിനിമയ്ക്ക് പോയതിനാല്‍ വീട്ടിലൊരുക്കിയ വിരുന്നിൽ ബന്ധുക്കളോടൊപ്പം പങ്കെടുത്ത് ഭ7ണം കഴിക്കാൻ സൈമണിന് സാധിച്ചില്ല. എന്നാല്‍ ഭര്‍ത്താവിനൊരുക്കിയ വിഷ വിഭവം മറ്റ് മൂന്ന് പേരുടെ ജീവന്‍ എടുക്കുകയായിരുന്നു.

തെക്കന്‍ വിക്ടോറിയയിലെ വീട്ടില്‍ വച്ചാണ് മുന്‍ ഭര്‍തൃമാതാവിനും മുന്‍ ഭര്‍തൃപിതാവിനും മുന്‍ ഭര്‍തൃമാതാവിന്റെ സഹോദരിക്കും എറിന്‍ വിരുന്നൊരുക്കിയത്. വിരുന്ന് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ 70കാരിയായ മുന്‍ ഭർതൃമാതാവ് ഗെയില്‍, മുന്‍ ഭർതൃപിതാവും 70കാരനുമായ ഡോണ്‍, ഇവരുടെ സഹോദരിയും 66കാരിയുമായ ഹെതര്‍ എന്നിവരാണ് ആശുപത്രിയിലായതും ചികിത്സയിലിരിക്കെ മരിച്ചതും.

സംശയത്തിന്റെ പേരിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബീഫ് വെല്ലിംഗ്ടണ്‍ എന്ന വിഭവമായിരുന്നു വിരുന്നിലെ വില്ലനായത്. ഇതില്‍ 49കാരി ഉപയോഗിച്ച കൂണാണ് അപകടകാരിയായതെന്നാണ് സൂചന. ബീഫ് സ്റ്റീക്കിനെ പച്ചകറികൾ കൊണ്ട് പൊതിഞ്ഞ് പേസ്ട്രി രൂപത്തില്‍ ബേക്ക് ചെയ്തെടുക്കുന്ന ഈ വിഭവം ഇംഗ്ലീഷ് ഭക്ഷണ രീതിയില്‍ ഏറെ പ്രാധാന്യമുള്ളതാണ്.
ഇവര്‍ക്കൊപ്പം ആഹാരം കഴിച്ചെങ്കിലും എറിനും മക്കളും രോഗ ബാധിതരാവാതിരുന്നതാണ് പൊലീസ് അന്വേഷണം മനപൂര്‍വ്വമുള്ള വിഷബാധയെന്ന നിലയിലേക്ക് നീങ്ങിയത്.

ഡെത്ത് ക്യാപ് എന്നയിനം കൂണാണ് വിഷമായി ഉപയോഗിച്ചതെന്നാണ് പൊലീസ് നിരീക്ഷണം. മരണകാരണം വ്യക്തമായെങ്കിലും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. എന്നാൽ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂണുകളില്‍ വിഷമുള്ളത് അറിയില്ലെന്നുമാണ് എറിന്‍ പ്രതികരിക്കുന്നത്. തന്റെ അമ്മയേ പോലെ തന്നെയാണ് ഗെയില്‍ തനിക്കെന്നും അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു