ഹമാസിനെ തള്ളിയും ഇസ്രയേലിനെ പിന്തുണച്ചും വാട്‌സ്ആപ് സ്റ്റാറ്റസ്; ചോദ്യം ചെയ്യലിലും നിലപാടില്‍ ഉറച്ച്‌നിന്നു; മലയാളി നഴ്സുമാരെ നാടുകടത്തി കുവൈറ്റ്

ഹമാസിനെതിരെയുള്ള യുദ്ധത്തില്‍ ഇസ്രയേലിനെ പിന്തുണച്ച മലയാളി നഴ്സിനെ കുവൈറ്റ് നാടുകടത്തി. പത്തനംതിട്ട സ്വദേശിയായ നഴ്‌സിനെയാണ് നാടുകടത്തിയത്. വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട യുവതിക്കെതിരെ കുവൈറ്റ് അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മുബാറക് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നഴ്‌സിനെ നാടുകത്തിയത്.

ഇസ്രയേലിനെ അനുകൂലിച്ച മറ്റൊരാളെയും നാടുകടത്താനുള്ള ഉത്തരവും കുവൈറ്റ് മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളെ നാടുകടത്തിയതായും മറ്റൊരാളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും വിവരം ലഭിച്ചതായി മന്ത്രി വി മുരളധീരന്‍ പറഞ്ഞു. രണ്ടാമത്തെയാളെ നാട്ടിലെത്താനുള്ള സൗകര്യങ്ങള്‍ ഇന്ത്യന്‍ എംബസി ഒരുക്കുമെന്നും അദേഹം പറഞ്ഞു.

ഇരുവരും ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാട്‌സ്ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ഹമാസിനെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിച്ചതായും പരാതിക്കാര്‍ ആരോപിക്കുന്നു. കുവൈത്തി അഭിഭാഷകനായ ബന്തര്‍ അല്‍ മുതൈരി ക്രിമിനല്‍ അന്വേഷണ വിഭാഗത്തില്‍ പരാതിപ്പെട്ടതോടെയാണ് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് നാടുകടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇരു നഴ്‌സുമാരെയും കുവൈറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും ഇസ്രയേലിനെ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും ഇവര്‍ വ്യക്തമാക്കിയതോടെയാണ് ആഭ്യന്തര മന്ത്രാലയം നാടുകടത്തല്‍ ഉത്തരവ് ഇറക്കിയത്.

Latest Stories

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്