ഗൾഫ് രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന പ്രവാസികൾ നിരവധിയാണ്. അതിൽ തന്നെ അധ്യാപക ജോലി തേടിയെത്തുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. എന്നാൽ ഇനി അധ്യാപകജോലി തേടിയെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടുതലാണ്. പ്രത്യേകിച്ചും കുവൈറ്റിൽ എത്തുന്നവർ. പ്രവാസി അധ്യാപകനിയമനത്തിനുള്ള നിയമ നിര്‍ദേശങ്ങള്‍ പുറത്തിറിക്കിയിരിക്കുകയാണ് കുവൈത്ത്.
രാജ്യത്ത് പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിയമ നിര്‍ദേശങ്ങള്‍ സിവിൽ സർവീസ് കമീഷൻ പുറത്തിറക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശ അധ്യാപകരെ നിയമിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടത്. യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശ അധ്യാപകരെ നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
Read more
സിവിൽ സർവിസ് കമീഷൻ പുറപ്പെടുവിച്ച റെഗുലേഷൻ അനുസരിച്ച് പ്രവാസി അധ്യാപക നിയമനത്തിന് മിനിമം അക്കാദമിക് യോഗ്യതക്ക് പുറമേ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.അതോടൊപ്പം രാജ്യത്തിന് പുറത്തുള്ള അക്കാദമിക് യോഗ്യതകള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ് ചെയ്യണമെന്നും സിവിൽ സർവിസ് കമീഷൻ നിര്‍ദേശിച്ചു.