ബ്രിട്ടനിൽ വമ്പൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി ലേബർ പാർട്ടി. റിഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് ചരിത്രത്തിലെ വലിയ പരാജയം സമ്മാനിച്ചാണ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകുന്നത്. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളും ലേബർ പാർട്ടി നേടി. ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിപ്പിച്ചാണ് ലേബർ പാർട്ടി അധികാരം പിടിച്ചെടുത്തത്.
ഹോൽബോൺ ആൻഡ് സെൻ്റ് പാൻക്രാസ് സീറ്റിൽനിന്നാണ് കെയ്ർ സ്‌റ്റാർമർ വിജയിച്ചത്. 61കാരനായ സ്‌റ്റാർമർ മുൻ അഭിഭാഷകനും പബ്ലിക് പ്രോസിക്യൂട്ടറുമാണ്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായവരിൽ ഏറ്റവും പ്രായംകൂടിയ ആളാണ് സ്‌റ്റാർമർ എന്ന വിശേഷണവും സ്റ്റർമാർക്കുണ്ട്.
കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്ന് കെയ്ർ സ്റ്റാർമർ പറഞ്ഞു. അതേസമയം ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് റിഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് കിട്ടിയത്. കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഋഷി സുനക് പ്രതികരിച്ചു.