ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ; ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളിയാണ് ഇസ്രാഈലിന്റെ നീക്കം. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ലെബനോനിൽ നിന്നും പലായനം ചെയ്തവരുടെ അൻപതിനായിരം കടന്നു.

വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ച് അതിർത്തി ഒഴിപ്പിച്ചു. അതേസമയം ബെയ്റൂത്തിൽ ആക്രമണം തുടരുകയാണ് ഇസ്രേയേൽ. ഇന്നലെ രാത്രിയും ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. തിങ്കളാഴ്ച മാത്രം 95 പേരാണ് ലെബനോനിൽ കൊല്ലപ്പെട്ടത്. 172 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടെ കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുല്ലയും പ്രതികരിച്ചു.

അതിനിടെ ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എൻ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. നസ്റുല്ലയെ വധിക്കാൻ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.

Latest Stories

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ

സുനിത വില്യംസ് രോഗബാധിതയോ? ബഹിരാകാശത്ത് നിന്ന് ഇനി ഒരു മടങ്ങി വരവ് അസാധ്യമോ? പുതിയ ചിത്രം കണ്ട് ഞെട്ടി നെറ്റിസണ്‍സ്

മട്ടന്‍ ബിരിയാണിക്ക് പകരം ബ്രഡും ഒരു ബക്കറ്റ് പുകയുമോ? അന്തംവിട്ട് റിമി ടോമി

കിടിലം കിടിലോൽക്കിടിലം, ഓസ്‌ട്രേലിയ എ ക്കെതിരെ യുവതാരത്തിന്റെ താണ്ഡവം; ഇവൻ ഭാവി പ്രതീക്ഷ എന്ന് ആരാധകർ

ട്രംപിന്റെ 'വലംകൈ', ഇവാന്‍കയെ 'സൈഡാ'ക്കിയ കറുത്ത വസ്ത്രധാരി; ലോകം നോക്കിയറിഞ്ഞ പേര്, ലാറാ ട്രംപ്

സിനിമയെന്ന അത്ഭുതലോകത്ത് ജീവിക്കുന്ന 'സകലകലാവല്ലഭൻ'