ഇസ്രയേല്‍ ആക്രമണം ഭയന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സും; വിമാനത്തില്‍ പേജര്‍, വാക്കിടോക്കികള്‍ നിരോധിച്ചു; ഉത്തരവ് ലംഘിച്ചാല്‍ പിടിച്ചെടുക്കും

ഹിസ്ബുള്ളയ്ക്ക് നേരെ ഉണ്ടായ പേജര്‍, വാക്കിടോക്കി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി ദുബായിലെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ കൈകളില്‍ പേജറുകളും വാക്കിടോക്കികളും അനുവദിക്കില്ലെന്ന് വിമാന കമ്പനി അറിയിച്ചു.

നിരോധിച്ച ഇത്തരം വസ്തുക്കള്‍ കൊണ്ടുവന്നാല്‍ പിടിച്ചെടുക്കുമെന്ന് കമ്പനി അറിയിച്ചു.
നിരോധനം ചെക്ക് ഇന്‍ ബാഗേജുകള്‍ക്കും ക്യാബിന്‍ ലഗേജുകള്‍ക്കും ബാധകമാണ്. പരിശോധനയില്‍ ഏതെങ്കിലും നിരോധിത വസ്തുക്കള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവ ദുബൈ പൊലീസ് പിടിച്ചെടുക്കും.

കഴിഞ്ഞമാസം അവസാനം ലബനനിലെ ഹിസ്ബുള്ളകള്‍ക്കു നേര്‍ക്കുണ്ടായ പേജര്‍, വാക്കിടോക്കി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹിസ്ബുള്ളകളുടെ ആയിരക്കണക്കിനു പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ച് നിരവധി ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

ഇറാന്‍, ഇറാക്ക് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത് ചൊവ്വാഴ്ച വരെ നീട്ടിയെന്നും എമിറേറ്റ്‌സ് അറിയിച്ചു. ജോര്‍ദാനിലേക്കുള്ള സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.ലബനോനിലെ പേജര്‍ പൊട്ടിത്തെറിയുടെ പശ്ചാത്തലത്തില്‍ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് സമാന രീതിയില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Latest Stories

നാഷണല്‍ ഹെറാള്‍ഡ് അഴിമതി; 700 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനൊരുങ്ങി ഇഡി

'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

വഖഫില്‍ ബംഗാള്‍ പുകഞ്ഞുകത്തുമ്പോള്‍, എന്തിനാണ് ഈ കലാപമെന്ന് മമത; 'രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുത്'

യുഎസ് തീരുവകൾ ആഗോള വ്യാപാരത്തിൽ 3 ശതമാനം കുറവുണ്ടാക്കും: യുഎൻ സാമ്പത്തിക വിദഗ്ധ പമേല കോക്ക്-ഹാമിൽട്ടൺ

ഗോകുലിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മാതാവ്

പരാജയം സ്റ്റാര്‍ എന്ന വിളികള്‍ അവസാനിക്കുമോ? ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയി അക്ഷയ് കുമാര്‍ എത്തുന്നു; 'കേസരി 2'വിന് അവകാശവാദങ്ങളുമായി അക്ഷയ് കുമാര്‍

രണ്ട്‌ ബോൾ നിയമങ്ങളിൽ വീണ്ടും മാറ്റം കൊണ്ടുവരാൻ ഐസിസി, പുതിയ രീതി ഇങ്ങനെ; ആശങ്കയോടെ ക്രിക്കറ്റ് ലോകം

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചര്‍ച്ചയായി സ്‌പോട്ടിഫൈ ലിസ്റ്റും ചുംബന ചിത്രവും!

കോഴിക്കോട് രൂപത ഇനി അതിരൂപത; ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രഥമ ആര്‍ച്ച് ബിഷപ്പ്

'നമ്മൾ ആഭ്യന്തരയുദ്ധത്തോട് അടുത്തിരിക്കുന്നു': ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട്