ലോസ് ഏഞ്ചൽസിലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി; അപകടത്തിന് തീവ്രത കൂട്ടി 70 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് റിപ്പോർട്ട്

ലോസ് ഏഞ്ചൽസിൽ നാശം വിതച്ച വൻ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 24 ആയി ഉയർന്നു. തീപിടുത്തം ആറാം ദിവസവും യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ വലിയ നഗരത്തിൽ കടുത്ത നാശം വിതച്ചു. ഉയർന്ന തോതിലുള്ള ബ്രെൻ്റ്‌വുഡിലേക്കും ജനസാന്ദ്രതയുള്ള സാൻ ഫെർണാണ്ടോ താഴ്‌വരയിലേക്കും പടരുന്ന പാലിസേഡ്‌സ് തീയുടെ വ്യാപനത്തെ ഒരു പരിധി വരെ തടയാനായിട്ടുണ്ട്.

എന്നാൽ മണിക്കൂറിൽ 70 മൈൽ (110 കിലോമീറ്റർ) വേഗതയിൽ വീശുന്ന കാറ്റ് ചൊവ്വാഴ്ച പുലർച്ചെ മുതൽ ഉണ്ടാവുമെന്ന് നാഷണൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റ് റോസ് ഷോൺഫെൽഡ് പറഞ്ഞു. ഈ ചുഴലിക്കാറ്റുകൾ തീ ആളിപ്പടരാൻ കാരണമാവും. നിലവിലുള്ള ബേൺ സോണുകളിൽ നിന്ന് പുതിയ പ്രദേശങ്ങളിലേക്ക് തീ പടർത്തുകയും ചെയ്യും. അഗ്നിശമന സേനാംഗങ്ങൾ മുന്നറിയിപ്പ് നൽകി.

ഒഴിപ്പിക്കപ്പെട്ട മേഖലകളിൽ രാത്രികാല കർഫ്യൂ നീട്ടുകയും അധിക ദേശീയ ഗാർഡ് വിഭവങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. പാലിസേഡ്സ് തീ ഇപ്പോൾ 23,700 ഏക്കർ (9,500 ഹെക്ടർ) മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കാട്ടുതീയെ തുടർന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം നഗരം പുനർനിർമ്മിക്കുമെന്ന് ഉറപ്പ് നൽകി. “LA 2.0 പുനർരൂപകൽപ്പന ചെയ്യാൻ ഞങ്ങൾ ഇതിനകം ഒരു ടീം ഉണ്ടാക്കിയിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

Latest Stories

ആറ് മണിക്കൂര്‍ വൈകിയെത്തി നയന്‍താര! ഞങ്ങള്‍ എന്താ പൊട്ടന്മാരാണോ എന്ന് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍; വിമര്‍ശനം

അന്ന് ധോണിയെ തെറി പറഞ്ഞു, ഇന്ന് അയാളെ മിടുക്കൻ എന്ന് വാഴ്ത്തി; യു-ടേൺ അടിച്ച് യുവരാജിന്റെ പിതാവ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

പി വി അൻവറിന്റെ മാപ്പ് സ്വീകരിക്കുന്നു; മുഖ്യമന്ത്രിയുടെയും ഉപജാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്ന് വി ഡി സതീശൻ

എംഎൽഎ സ്ഥാനം രാജി വച്ച പിവി അൻവർ ഇനി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനർ; തീരുമാനം മമത ബാനർജിയുടെ നിർദേശ പ്രകാരം

'പി വി അൻവർ എവിടെ പോയാലും എന്ത് ചെയ്താലും പ്രശ്ന‌മില്ല'; ഒരുതരത്തിലും സിപിഎമ്മിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ

'മാനഹാനിക്ക് മാപ്പ്'; വി ഡി സതീശനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശിയുടെ നിർദേശപ്രകാരം: പി വി അന്‍വര്‍

'ഈ സൈസ് പോരാ, ഇനിയും വലുതാക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ്..'; പൊതുവേദിയില്‍ നടിക്കെതിരെ അശ്ലീല പരാമര്‍ശം, സംവിധായകന് രൂക്ഷവിമര്‍ശനം

ആ ഇതിഹാസത്തെ കൊല്ലാൻ ആഗ്രഹിച്ച് ഞാൻ വീട് വരെ പോയതാണ്, അവർ ഉള്ളതുകൊണ്ട് മാത്രം അത്...; വമ്പൻ വെളിപ്പെടുത്തലുമായി യുവരാജ് സിങിന്റെ പിതാവ്

'അടിമുടി ദുരൂഹത'; നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ 'സമാധി' തുറന്ന് പരിശോധിക്കാൻ ഉത്തരവിട്ട് കളക്ടർ

" കിലിയൻ എംബപ്പേ മാത്രമാണ് നന്നായി കളിച്ചത്, ബാക്കിയെല്ലാം മോശം"; തോൽവിക്ക് ശേഷം റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ വൈറൽ