അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോദി അവതരിപ്പിച്ച സമവാക്യമാണ് മാഗ + മിഗ = മെഗാ. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈയിന്‍'(മാഗ)യ്ക്ക് സമാനമായാണ് ‘മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗെയിന്‍'(മിഗ) പ്രഖ്യാപനം മോദി നടത്തിയത്. ട്രംപിന്റെ ‘മാഗ’യും ഇന്ത്യയുടെ ‘മിഗ’യും ചെര്‍ന്ന് ഒരു ‘മെഗാ പാര്‍ട്ണര്‍ഷിപ്പ്’ ആണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
അമേരിക്കയിലെ ജനങ്ങള്‍ക്ക് ട്രംപിന്റെ മാഗ(മെയ്ക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടിനെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുപോലെതന്നെയാണ് ഇന്ത്യയിലെ ജനങ്ങള്‍ വികസിത് ഭാരത് 2047നെ നോക്കിക്കാണുന്നത്. അതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും മിഗാ(മെയ്ക്ക് ഇന്ത്യാ ഗ്രെയ്റ്റ് എഗെയിന്‍) കാഴ്ചപ്പാടുമായി മുന്നോട്ടുപോവാമെന്നും മോദി പറഞ്ഞു.
2023 ഓടെ 500 യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും ഇരുനേതാക്കളും പറഞ്ഞു. ഉപഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ വ്യാപാര കരാറിനാണ് ലക്ഷ്യമിടുന്നത്. ഞങ്ങളുടെ ടീം ഇത് സംബന്ധിച്ച് ഉടന്‍ അന്തിമ തീരുമാനമെടുക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഇന്ത്യയുടെ ഊര്‍ജസുരക്ഷ ഉറപ്പാക്കാന്‍ എണ്ണ വ്യാപാരം ശക്തിപ്പെടുത്തും. ഊര്‍ജമേഖലയില്‍ നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്. അതിന് അനുസൃതമായ നടപടികളും കൈക്കൊള്ളുമെന്ന് മോദി പറഞ്ഞു. ഇന്ത്യയെ മഹത്തരമാക്കാന്‍ താന്‍ ദൃഢനിശ്ചയമെടുത്തുവെന്നും മോദി പറഞ്ഞു.