ഇംഗ്ലണ്ടിലെ റോയിസ്റ്റണ്‍ ടൗണിനെ നയിക്കാന്‍ മലയാളി; മേരി റോബിന്‍ ആന്റണി പുതിയ മേയര്‍

ഇംഗ്ലണ്ടിലെ റോയിസ്റ്റണ്‍ ടൗണിനിന് മലയാളി മേയര്‍. നഗരത്തിലെ പുതിയ മേയറായി മലയാളിയായ മേരി റോബിന്‍ ആന്റണിയെ തിരഞ്ഞെടുത്തു. മുംബൈ മലയാളിയായ മേരി കൊച്ചിയിലെ പെരുമ്പടപ്പിലാണ് ജനിച്ചത്.

മുംബൈയിലും ബറോഡയിലും അധ്യാപികയായി മേരി റോബിന്‍ ആന്റണി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രണ്ടുവര്‍ഷക്കാലത്തോളം കേരളത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിരുന്നു. രണ്ടാഴ്ച മുമ്പാണ് റോയിസ്റ്റണ്‍ ടൗണില്‍ തിരഞ്ഞെടുപ്പ് നടന്നത്.

Read more

റോയ്‌സ് ടൗണ്‍ എന്ന പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് മേരി മത്സരിച്ചത്. പ്രാദേശിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പാര്‍ട്ടി രൂപീകരിച്ചത്. നിലവില്‍ ബ്രിട്ടണിലെ പ്രാദേശിക കൗണ്‍സിലുകളില്‍ മേയര്‍ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മേരി റോബിന്‍ ആന്റണി. ലണ്ടനിലെ കിംങ്‌സറ്റണ്‍ അപ്പോണ്‍ തേംസില്‍ മേയറായ സുശീല ഏബ്രഹാമും ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കില്‍ മേയറായ ടോം ആദിത്യയും മലയാളികളാണ്.