ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിലപാട് മാറ്റി. ഉടന്‍ തന്നെ അദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് മുയിസുവിന്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിയ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ട് ജൂനിയര്‍ മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയത്. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ടു മന്ത്രിമാരേയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ രാജി വെയ്ക്കുകയായിരുന്നു.
2023 നവംബറില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ രാജ്യങ്ങര്‍ തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടര്‍ന്ന് മുഴുവന്‍ സൈനികരെയും പിന്‍വലിച്ച് ഇന്ത്യ സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു.
ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി മോദി ലക്ഷദ്വീപില്‍ പോയി ഫോട്ടോ ഷൂട്ട് നടത്തി വിനോദ സഞ്ചാരികളെ ക്ഷണിച്ചതാണ് മാലിദ്വീപ് മന്ത്രിമാരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം ഇവര്‍ നടത്തിയിരുന്നു.