സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ പത്ത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തകര്‍ന്ന് വീണിടത്തെ വീടുകള്‍ തകര്‍ന്നാണ് സാധാരണക്കാര്‍ മരിച്ചത്
ഗ്രേറ്റര്‍ ഖാര്‍ത്തൂമിന്റെ ഭാഗമായ ഓംദുര്‍മാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപമാണ് അപകടം നടന്നതെന്ന് പുറത്തുവിട്ട പ്രസ്താവനയില്‍ സൈന്യം അറിയിച്ചു.
Read more
വ്യോമതാവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് സൈന്യം വ്യക്തമാക്കി.