മസ്‌കിന്റെ മക്കള്‍ക്ക് സമ്മാനവുമായി മോദിയെത്തി; ലോക ശ്രദ്ധ നേടി ഇന്ത്യന്‍ ക്ലാസിക്കുകള്‍

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെക് കോടീശ്വരന്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ മസ്‌കിന്റെ കുട്ടികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ സമ്മാനം ലോകശ്രദ്ധ നേടുന്നു. ബ്ലെയര്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നരേന്ദ്ര മോദി മസ്‌കിന്റെ മൂന്ന് മക്കള്‍ക്ക് സമ്മാനം നല്‍കിയത്.

പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം, രബീന്ദ്രനാഥ ടാഗോറിന്റെ ദി ക്രസന്റ് മൂണ്‍, ദി ഗ്രേറ്റ് ആര്‍കെ നാരായണ്‍ കളക്ഷന്‍ എന്നീ കൃതികളാണ് മോദി കുട്ടികള്‍ക്ക് സമ്മാനമായി നല്‍കിയത്. മസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോണ്‍ മസ്‌കിന്റെ കുടുംബത്തെ കാണാനും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവെച്ചു. ഈ ചിത്രങ്ങളില്‍ മസ്‌കിന്റെ കുട്ടികള്‍ പുസ്തകം വായിക്കുന്നതും കാണാം. സന്ദര്‍ശനത്തില്‍ മസ്‌കിനൊപ്പം പങ്കാളിയായ ഷിവോണ്‍ സിലിനെയും ഉണ്ടായിരുന്നു. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങി വിവിധ വിഷയങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി കുറിച്ചു.

Latest Stories

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്

പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?; കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം എന്ന പുസ്തകത്തിന്റെ വായന - ഭാഗം -1

ട്രംപിന്റെ പ്രൊമോഷനും ഫലിച്ചില്ല; ഇലോണ്‍ മസ്‌കിനെ കൈവിട്ട് യുഎസ്; ടെസ്ല വാങ്ങാന്‍ ആളില്ല

'സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി'; എമ്പുരാനെതിരെ സീറോ മലബാർ സഭ

ഡൽഹി കലാപം; ബിജെപി മന്ത്രി കപിൽ മിശ്ര കുറ്റക്കാരൻ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

എമ്പുരാനെ വീഴ്ത്തിയോ കാളി ? തമിഴ്നാട്ടിൽ ജയിച്ചത് ആര്..?

നിലപാട് തിരുത്തി; ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി