'അമ്മ ഐസ്ക്രീം കഴിച്ചു, അറസ്റ്റ് ചെയ്യണം'; പൊലീസിൽ പരാതിയുമായി നാലുവയസുകാരൻ

അമേരിക്കയിലെ വിസ്കോൻസെനിൽ തന്റെ അമ്മക്കെതിരെ പൊലീസിൽ പരാതിയുമായി നാലുവയസുകാരൻ. അമ്മ തന്റെ ഐസ്ക്രീം എടുത്ത് കഴിച്ചതിനാണ് പരാതിയുമായി നാലു വയസുകാരൻ പൊലീസിനെ സമീപിച്ചത്. അമ്മ ചെയ്തത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും അമ്മയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നാലുവയസുകാരന്റെ ആവശ്യം.

വിസ്കോൻസെനിലെ മൗണ്ട് പ്ലസന്റ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് നാലു വയസുകാരൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. അമ്മ തന്റെ ഐസ്ക്രീം എടുത്ത് കഴിച്ചെന്നും ഇത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും അമ്മയെ അറസ്റ്റ് ചെയ്യണം എന്നുമായിരുന്നു നാലുവയസുകാരന്റെ ആവശ്യം. എന്നാൽ, കേസ് അന്വേഷിക്കാൻ പൊലീസ് വീട്ടിലെത്തിയതോടെ പരാതിക്കാരന്റെ മനസ് മാറുകയും ചെയ്തു.

തന്റെ ഐസ്ക്രീം അമ്മ കഴിച്ചതിൽ ദേഷ്യമുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ അമ്മ ജയിലിൽ പോകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. സംഭവത്തിന് തൊട്ടടുത്ത ദിവസം വനിത പൊലീസ് ഉദ്യോഗസ്ഥർ വീണ്ടും കുട്ടിയുടെ വീട്ടിലെത്തി. ഇക്കുറി പരാതിക്കാരന് നൽകാൻ കയ്യിൽ ഐസ്ക്രീമും അവർ കരുതിയിരുന്നു. രസകരമായ സംഭവം മൗണ്ട് പ്ലസന്റ് പൊലീസ് ഡിപ്പാ‍ട്ട്മെന്റാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചതോടെ നിമിഷം നേരം കൊണ്ട് പോസ്റ്റ് വൈറലായി.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്