കുരങ്ങുവസൂരിക്കെതിരായ വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകള്‍ അണുബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യസംഘടന. ഈ വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
‘വാക്സിനെ കുറിച്ച് കൃത്യമായ വിവരങ്ങളില്ല. വാക്സിന്‍ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും അവര്‍ പറഞ്ഞു.
92 ലധികം രാജ്യങ്ങളിലായി 35,000 ലധികം കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ആഴ്ചമാത്രം ഏകദേശം 7,500 കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
Read more
ഇത് മുന്‍ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയാണെന്നും അവര്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് കുരങ്ങുപനി കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു.