കുരങ്ങ് വസൂരി വാക്‌സിനുകള്‍ ഫലപ്രദമല്ല, അണുബാധ ഉണ്ടാകാതെ തന്നെ നോക്കണം: ലോകാരോഗ്യ സംഘടന

കുരങ്ങുവസൂരിക്കെതിരായ വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ലെന്നും ആളുകള്‍ അണുബാധയുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നും ലോകാരോഗ്യസംഘടന. ഈ വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടന 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട് ലൂയിസ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

‘വാക്സിനെ കുറിച്ച് കൃത്യമായ വിവരങ്ങളില്ല. വാക്സിന്‍ എടുക്കുമെങ്കിലും ഓരോ വ്യക്തിയും രോഗം വരാതിരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അപകടസാധ്യത കുറയ്ക്കണമെന്നും അവര്‍ പറഞ്ഞു.

92 ലധികം രാജ്യങ്ങളിലായി 35,000 ലധികം കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ആഴ്ചമാത്രം ഏകദേശം 7,500 കുരങ്ങുവസൂരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ഇത് മുന്‍ ആഴ്ചയെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനയാണെന്നും അവര്‍ പറഞ്ഞു. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് കുരങ്ങുപനി കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ