ലോകത്ത് കോവിഡ് ബാധിതര്‍ വര്‍ദ്ധിക്കുന്നു. 26 ലക്ഷം പേര്‍ക്ക് രോഗവും 1,83,000 മരണവുമാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്.
ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിൽ മരണം കാൽലക്ഷം കടന്നു. ഇറ്റലിയിൽ 437- ഉം സ്പെയിനിൽ 435- ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാൻസിൽ കഴിഞ്ഞ ദിവസം 544 പേർ മരിച്ചു. കൊവിഡ് ഭീതി ഉടൻ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read more
അതേസമയം കോവിഡ് പശ്ചാത്തലത്തിൽ വിദേശ വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്ന പുതിയ സാമ്പത്തിക
പാക്കേജ് കനേഡിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒന്‍പത് ബില്യൺ ഡോളറിന്‍റെ സഹായമാണ് വിദ്യാർത്ഥികൾക്കായി നൽകുന്നത്.