2023 ഒക്ടോബർ മുതൽ ഗാസയിൽ 17,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടതായി പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം ശനിയാഴ്ച പറഞ്ഞതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി ആക്രമണത്തിന്റെ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന ഇരകളിൽ കുട്ടികളും ഉൾപ്പെടുന്നു എന്നതാണ് ഈ കണക്കുകൾ കാണിക്കുന്നത്.
“പാലസ്തീനിലെ വിദ്യാഭ്യാസം, പ്രത്യേകിച്ച് ഗാസയിലെ വിദ്യാഭ്യാസം, ഇസ്രായേലി അധിനിവേശത്തിന്റെ നേരിട്ടുള്ള ആക്രമണത്തിന് വിധേയമാണ്. ഇസ്രായേൽ സ്കൂളുകൾ നശിപ്പിക്കുന്നത് തുടരുകയും കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ അന്തരീക്ഷം ലഭിക്കുന്നത് തടയുകയും ചെയ്യുന്നു.” എല്ലാ വർഷവും ഏപ്രിൽ 5 ന് ആചരിക്കുന്ന പലസ്തീൻ ശിശുദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം പറഞ്ഞു.
ഗാസ, ജറുസലേം, അധിനിവേശ വെസ്റ്റ് ബാങ്കിലെ “ഏരിയ സി” എന്ന് തരംതിരിച്ചിരിക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ തുടർച്ചയായ യുദ്ധം കാരണം ദൈനംദിന വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും കുറിപ്പിൽ പറയുന്നു. “ഗാസയിൽ 17,000-ത്തിലധികം കുട്ടികൾ രക്തസാക്ഷികളായി, കുട്ടികൾ അനുഭവിക്കുന്ന ദുരന്തത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന ഒരു കണക്കാണിത്, ഓരോ സംഖ്യയും ഒരു ജീവിതത്തെയും ഓർമ്മകളെയും നഷ്ടപ്പെട്ട അനുഭവങ്ങളെയും പ്രതിനിധീകരിക്കുന്നു.” മന്ത്രാലയം പറഞ്ഞു.