മോറോക്കോയിലെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 2000 കടന്നതായി റിപ്പോർട്ട്. നിലവിലെ കണക്കു പ്രകാരം മരണസംഖ്യ 2012 ആയി. 2059 പേർക്ക് പരിക്കേറ്റു. ഇനിയും ആയിരക്കണക്കനാളുകൾ തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. പരിക്കേറ്റവരിൽ ആയിരക്കണക്കിനാളുകളുടെ നില ഗുരുതരമാണ്.
കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണി കഴിഞ്ഞാണ് ഭൂകമ്പമുണ്ടായത്. ആദ്യത്തെ ഭൂകമ്പത്തിന് പിന്നാലെ 4.9 തീവ്രതയില്‍ വീണ്ടും ഭൂകമ്പമുണ്ടായത് ദുരന്തത്തിന്‍റെ ആഴം കൂട്ടി.
റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹൈ അറ്റല്‌സിലെ ഈഗിള്‍ പ്രദേശത്താണുണ്ടായതെന്നാണ് മറൊക്കോ ജിയോഫിസിക്കല്‍ സെന്റര്‍റിപ്പോര്‍ട്ട് ചെയ്യുന്നു. തൊട്ടടുത്ത് കിടക്കുന്ന പോര്‍്ച്ചുഗലിനും അര്‍ജ്ജീരയയിലും വരെ പ്രകമ്പം അനുഭവപ്പെട്ടു.
Read more
വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള പര്‍വതപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലുമാണ് ഭൂകമ്പം നാശം വിതച്ചത് . ഭുകമ്പം ഭയന്ന് ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ പാലായനം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.