മോഷണം പോയ ഏറ്റവും വില പിടിപ്പുള്ള വോഡ്ക കണ്ടെത്തി, 'പക്ഷെ കുപ്പി കാലി'

ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള “വോഡ്ക” ഒടുവില്‍ കണ്ടെത്തി. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് ബാറില്‍ നിന്നും മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്. കെട്ടിടനിര്‍മാണശാലയുടെ പരിസരത്തുനിന്നുമാണ് കാലിയായ നിലയില്‍ കുപ്പി കണ്ടെത്തിയതെന്ന് ഡെന്മാര്‍ക്ക് പോലീസ് അറിയിച്ചു.

കഫേ 33 എന്ന ബാറില്‍ പ്രദര്‍ശനത്തില്‍ വച്ചിരുന്നപ്പോഴാണ് വോഡ്ക കുപ്പി മോഷണം പോയത്. റുസ്സോ- ബാള്‍ട്ടിക് ബ്രാന്‍ഡിലുള്ള വോഡ്ക കുപ്പി നിര്‍മിച്ചിരുന്നത് മൂന്നുകിലോ സ്വര്‍ണവും അത്രതന്നെ വെള്ളിയും ഉപയോഗിച്ചായിരുന്നു. സ്വര്‍ണവും വെള്ളിയും കൊണ്ട് നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ അടപ്പ് വജ്രം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ബാറിലെ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് വോഡ്കയുടെ കടന്നു കളയുന്നത ശ്രദ്ധയില്‍പ്പെട്ടത്. കണ്ടെത്തിയിരുന്നു. ക കുപ്പി കാലിയായിരുന്നു, കുപ്പിക്കുള്ളിലെ വോഡ്കയ്ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും പോലീസ് പറയുന്നു.

Read more

കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. കുപ്പിക്ക് അതേ മൂല്യം തന്നെയാണ് ഇപ്പോഴുമുള്ളത്. വോഡ്ക വീണ്ടും നിറച്ച് കുപ്പി പ്രദര്‍ശനത്തിന് വയ്ക്കാനാണ് തീരുമാനമെന്ന് ബാറുടമ ഉടമ ബ്രിയാന്‍ ഇങ്ബെര്‍ഗ് അറിയിച്ചു.