ഡൊണാൾഡ് ട്രംപ് സൃഷ്ടിച്ച ഡോഗ് എന്നറിയപ്പെടുന്നതും കോടീശ്വരനായ എലോൺ മസ്‌ക് നയിക്കുന്നതുമായ “ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പ്”ഫെഡറൽ ഗവൺമെന്റിനുള്ളിൽ വിപുലമായ അധികാരങ്ങൾ നൽകാൻ യുഎസ് പ്രസിഡന്റ് ശ്രമിക്കുകയാണ്. ഒന്നിലധികം ആരോഗ്യ ഏജൻസികളിലെ സെൻസിറ്റീവ് സിസ്റ്റങ്ങളിലേക്ക് ആക്‌സസ് ലഭിക്കാൻ വേണ്ടി അഭ്യർത്ഥിച്ചിരിക്കുകയാണ് നിലവിൽ മസ്ക്.
ഫണ്ടുകൾ മരവിപ്പിക്കാനും ജീവനക്കാരുടെ സസ്‌പെൻഷനുകൾ പിൻവലിക്കാനും നിരവധി കോടതി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും, സർക്കാർ ചെലവുകൾ നിർത്തലാക്കാനുള്ള അഭൂതപൂർവമായ ശ്രമത്തിനിടയിലാണ് ആരോഗ്യ മേഖലയിലേക്കുള്ള മസ്കിന്റെ പ്രവേശനത്തിനുള്ള ശ്രമം നടക്കുന്നത്.
Read more
ഫെഡറൽ സർവീസിലുടനീളമുള്ള ലക്ഷക്കണക്കിന് വരുന്ന മിക്കവാറും എല്ലാ പ്രൊബേഷണറി ജീവനക്കാരെയും പിരിച്ചുവിടാനുള്ള പദ്ധതി ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ആയിരക്കണക്കിന് ആളുകളെ ആരോഗ്യ ഏജൻസികളിൽ നിന്ന് പിരിച്ചുവിട്ടു. എന്നാൽ യുഎസ് ആരോഗ്യ ഏജൻസികളെ മസ്‌ക് ഏറ്റെടുത്തത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുവെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.