ബഹിരാകാശത്ത് നിന്നൊരു സാന്റ; ക്രിസ്‌തുമസ് ആഘോഷങ്ങളുമായി സുനിത വില്യംസും കൂട്ടാളിയും, ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ബഹിരാകാശത്ത് ക്രിസ്‌തുമസ് ആഘോഷിച്ച് സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെറ്റിറ്റും. ക്രിസ്‌തുമസിന് മുന്നോടിയായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സാന്‍റാമാരായി മാറി.ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന നാസ ചിത്രം നാസ എക്സിൽ പങ്കുവെച്ചു. തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ ക്രൂവിനുള്ള സപ്ലൈകളും ക്രിസ്‌തുമസ് സമ്മാനങ്ങളും എത്തിക്കുകയായിരുന്നു.

മറ്റൊരു ദിവസം, ഡോൺ പെറ്റിറ്റും സുനി വില്യംസും ഹാം റേഡിയോയിൽ കൊളംബസ് ലബോറട്ടറി മൊഡ്യൂണിൽ വെച്ച് ഹാം റേഡിയോയിൽ സംസാരിക്കുന്നു എന്നാണ് നാസയുടെ ക്യാപ്ഷൻ. നേരത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ‘താങ്ക്സ്-ഗിവിങ്’ ആഘോഷമാക്കിയ സുനിത വില്യംസിന്‍റെ വീഡിയോ ശ്രദ്ധേയമായിരുന്നു.

ആറ് മാസത്തിലധികമായി മൈക്രോഗ്രാവിറ്റിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നവരാണ് സുനിതയും സംഘവും. സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിനുള്ള കൗണ്ട്‌ഡൗൺ സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വിൽമോറും ആരംഭിച്ചെങ്കിലും വീണ്ടും നിരാശ വാര്‍ത്തയുണ്ട്. 2025 മാര്‍ച്ച് മാസമാകും സുനിതയും ബുച്ചും ബഹിരാകാശത്ത് നിന്ന് യാത്ര തിരിക്കുക. ഫെബ്രുവരിയില്‍ നിശ്ചയിച്ചിരുന്ന മടങ്ങിവരവ് വീണ്ടും വൈകുകയായിരുന്നു.

2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. മുൻപും ബഹിരാകാശ നിലയത്തിൽ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തിൽ ദീർഘനാൾ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്‍റെ പരീക്ഷാണാർഥം നിലയത്തിൽ എത്തിയ സുനിത വില്യംസിനും ബച്ച് വിൽമോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതിൽ തിരിച്ചുവരാനായില്ല.

Latest Stories

BGT 2024-25: ഇന്ത്യന്‍ ടീമില്‍നിന്ന് ഇനിയും വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?; ആരാധകര്‍ കാത്തിരുന്ന ഉത്തരവുമായി രോഹിത്

എയർ ലിഫ്റ്റിംഗിന് പണം ചോദിച്ചുള്ള കേന്ദ്ര നീക്കം; വിമർശിച്ച് ഹൈക്കോടതി, കൃത്യമായ മറുപടി നൽകാൻ നിർദേശം

വയനാട്ടിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയ സംഭവം; ട്രൈബൽ പ്രമോട്ടറെ പിരിച്ച് വിട്ടു, പ്രതിഷേധം

'അമ്മ' തകര്‍ത്തത് ഇടവേള ബാബു, പണം വാങ്ങി ബിസിനസുകാരെ അംഗങ്ങളാക്കി.. അതിജീവിതയെ മരിച്ചു പോയവരോട് ഉപമിച്ചു: ആലപ്പി അഷ്‌റഫ്

മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ബിജെപിയിലേക്ക്

ബുംറ 21 വിക്കറ്റ് രോഹിത് 19 റൺസ്, ഉപനായകനോട് മത്സരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ; വിമർശനം ശക്തം

BGT 2024: പെർത്തിലെ അവൻ തീരുമാനിച്ചത് ആയിരുന്നു, പക്ഷെ ഞങ്ങൾ...; അശ്വിനെക്കുറിച്ച് രോഹിത് ശർമ്മ പറഞ്ഞത് ഇങ്ങനെ ; ഒപ്പം മറ്റൊരു പ്രധാന വെളിപ്പെടുത്തലും

BGT 2024: ഓസ്‌ട്രേലിയയെ വിറപ്പിച്ച് ഇന്ത്യ, ഒടുവിൽ ജയിച്ച് മഴ ;ഇനി എല്ലാ കണ്ണുകളും മെൽബണിലേക്ക്

അശ്വമേധം അവസാനിച്ചു, അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി രവിചന്ദ്രൻ അശ്വിൻ; ആരാധകർക്ക് ഷോക്ക്

തോമസ് കെ തോമസിന് മന്ത്രിയാകാന്‍ തടസമാകില്ല; പിടിവാശിക്കൊണ്ടാണ് താന്‍ മന്ത്രിപദവിയില്‍ തുടരുന്നതെന്ന് പ്രചരിപ്പിക്കരുതെന്ന് എ കെ ശശീന്ദ്രന്‍