ഹിസ്ബുള്ള തലവന്റെ അഭിസംബോധനക്കിടെ ബെയ്‌റൂത്തിന് മുകളില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍; ലബനാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, സമാധാന കരാര്‍ തയാറാക്കാമെന്ന് ഹസന്‍ നസറുള്ള

പേജര്‍- വോകി ടോക്കി ആക്രമണങ്ങളിലൂടെ ഇസ്രയേല്‍ നടത്തിയത് കൂട്ടക്കൊലയാണെന്ന് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുല്ല. തങ്ങള്‍ക്കെതിരെ നടന്നത് ഭീകരപ്രവര്‍ത്തനമാണെന്ന് അദേഹം ആരോപിച്ചു.
ലബനാന്റെ പരമാധികാരത്തിനും ജനങ്ങള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച് അന്വേഷിക്കാന്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
ലെബനന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. വളരെ അപൂര്‍വമായേ ഈ രീതിയില്‍ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ലോകത്ത് അരങ്ങേറാറുള്ളൂ. ഇസ്രയേല്‍ സകലസീമകളും ലംഘിച്ചിരിക്കുന്നു. എല്ലാ നിയമങ്ങള്‍ക്കും ധാര്‍മികതയ്ക്കും അപ്പുറത്തേക്ക് ശത്രു കടന്നിരിക്കുന്നു’, ഹസന്‍ നസ്‌റല്ല പറഞ്ഞു.

മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്രായേല്‍ ശ്രമിച്ചത്. പല പേജറുകളും പ്രവര്‍ത്തിക്കാത്തതിനാലും സിച്ച് ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്രായേലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല. ഒരു സമാധാന കരാര്‍ നമുക്ക് ഇപ്പോള്‍ തയാറാക്കാമെന്നും അദേഹം പറഞ്ഞു.

യു.എസിന്റെയും ടെക് കമ്ബനികളുടെയും പിന്തുണയുള്ളതുകൊണ്ട് ഇസ്രായേലിന് സാങ്കേതിക വിദ്യയുടെ മേല്‍ക്കൈ ഉണ്ടെന്നും ഹിസ്ബുള്ള തലവന്‍ പറഞ്ഞു. ഹസന്‍ നസറുള്ളയുടെ പ്രഭാഷണത്തിനിടെ ബൈറൂത് നഗരത്തിന് മുകളില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ പറന്നത് പൂര്‍ണ യുദ്ധത്തിലേക്ക് രാജ്യം മാറുന്നോയെന്ന ഭീതി പരത്തി.

Latest Stories

20 ലക്ഷം അയ്യപ്പഭക്തര്‍ക്ക് അന്നദാനം; ന്യൂറോ സര്‍ജന്‍മാരടങ്ങുന്ന വൈദ്യസംഘത്തിന്റെ സേവനം; തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ശബരിമല

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്