റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ ഇറക്കും; ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി ലോകം; നാറ്റോ സേനയ്ക്ക് താക്കീതുമായി ക്രെംലിന്‍

റഷ്യക്കെതിരെ സ്വന്തം സൈന്യത്തെ അയക്കുമെന്ന് സൂചന നല്‍കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇതോടെ മൂന്നാം ലോകമഹായുദ്ധ ഭീതിയില്‍ രാഷ്ട്രങ്ങള്‍. യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തല്‍ അനിവാര്യമാണ്. അതിനാല്‍ യുക്രെയ്ന്‍ സേനക്കൊപ്പം പൊരുതാന്‍ സ്വന്തം സേനയെ അയക്കുന്നത് നിഷേധിക്കാനാകില്ലെന്നുമാണ്് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

യുക്രെയ്‌ന് മധ്യ, ദീര്‍ഘദൂര മിസൈലുകളും ബോംബുകളും നല്‍കാന്‍ യൂറോപ്യന്‍ നേതാക്കള്‍ പ്രത്യേക സഖ്യത്തിന് അംഗീകാരം നല്‍കിയതായും പാരിസില്‍ അദ്ദേഹം വ്യക്തമാക്കി. യുക്രെയ്‌നിലേക്ക് പാശ്ചാത്യസേനയെ അയക്കുന്നതു സംബന്ധിച്ച് ഏകാഭിപ്രായമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, യുക്രെയ്‌നൊപ്പം പൊരുതാന്‍ നാറ്റോ സേന എത്തിയാല്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള യുദ്ധം അനിവാര്യമാകുമെന്ന് ക്രെംലിന്‍ വ്യക്തമാക്കി. . നാറ്റോ രാജ്യങ്ങള്‍ യുക്രെയ്‌നിലേക്ക് സേനയെ അയക്കുന്നത് ചര്‍ച്ചചെയ്യല്‍പോലും അതിപ്രധാനവും ഗുരുതരവുമായ വിഷയമാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്‌കോവ് മുന്നറിയിപ്പ് നല്‍കി.

Latest Stories

ദേശീയ ഗാനം ആലപിക്കില്ല എന്ന് ഇംഗ്ലണ്ട് പരിശീലകൻ ലീ കാർസ്ലി

ലിവർപൂൾ ഇതിഹാസ ക്യാപ്റ്റൻ റോൺ യീറ്റ്‌സ് അന്തരിച്ചു

എഡിജിപിയ്‌ക്കെതിരെയുള്ള ആരോപണത്തില്‍ ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍; മുഖ്യമന്ത്രി-ഡിജിപി നിര്‍ണായക കൂടിക്കാഴ്ചയില്‍ പി ശശിയും

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്കും എൻഡ്രിക്കിനും വാർണിങ്ങ് സന്ദേശമയച്ച് കാർലോ ആൻസലോട്ടി

ഒന്‍പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത് പപ്പായ കറ നല്‍കി; മാതാപിതാക്കള്‍ കൊല നടത്തിയത് പെണ്‍കുഞ്ഞ് ബാധ്യതയാകുമെന്ന ഭയത്തില്‍

വിനായകനെ പൂട്ടാന്‍ ഉറപ്പിച്ച് ഹൈദരാബാദ് പൊലീസ്; നടന്‍ മദ്യലഹരിയിലെന്ന് ഉദ്യോഗസ്ഥര്‍; എയര്‍പോര്‍ട്ടിലെ വാക്കുതര്‍ക്കം താരത്തിന് കുരുക്കാകുമോ?

ബാഴ്‌സലോണയുടെ മുൻ സഹതാരം ലൂയിസ് സുവാരസിന് വൈകാരിക സന്ദേശം നൽകി നെയ്മർ ജൂനിയർ

"വിൻ്റേജ് റിഷഭ് പന്ത് തിരിച്ചെത്തിയിരിക്കുന്നു, അബ് ഹോഗി ബദ്മോഷി" ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് ശേഷം വൈറലാവുന്ന ആരാധകരുടെ പ്രതികരണങ്ങൾ

സിനിമ കോണ്‍ക്ലേവ് അനാവശ്യം; പൊതുജനങ്ങളുടെ പണവും സമയവും പാഴാക്കരുതെന്ന് നടി രഞ്ജിനി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 900-ാം ഗോളിനെക്കുറിച്ചുള്ള ട്വീറ്റിന് മറുപടിയായി ടോണി ക്രൂസിൻ്റെ രസകരമായ ട്വീറ്റ് ആരാധകർക്കിടയിൽ വൈറലാവുന്നു