നവ നാസിസം വളരുന്നു; സ്വസ്തിക ചിഹ്നം നിരോധിക്കാനൊരുങ്ങി ഓസ്‌ട്രേലിയയിലെ സ്റ്റേറ്റ്

സ്വസ്തിക ഉൾപ്പടെയുള്ള നാസി ചിഹ്നങ്ങളുടെ പൊതു പ്രദർശനം നിരോധിക്കാൻ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റ് നിയമനിർമ്മാണം നടത്തുന്നു. ഇത്തരത്തിൽ നാസി ചിഹ്നങ്ങൾ നിരോധിക്കാൻ ഒരുങ്ങുന്ന ഓസ്‌ട്രേലിയയിലെ ആദ്യ സ്റ്റേറ്റ് ആണ് വിക്ടോറിയ. പ്രാദേശികമായി നിയോ-നാസി (നവ നാസിസം) പ്രവർത്തനം വർദ്ധിക്കുന്നതിനാലാണ് നീക്കം.

വിദ്യാഭ്യാസപരമോ ചരിത്രപരമോ ആയ ആവശ്യങ്ങൾക്ക് ഒഴികെ സ്വസ്തിക പോലുള്ള നാസി ചിഹ്നങ്ങളുടെ നിരോധനം അടുത്ത വർഷം ആദ്യം പാർലമെന്റിൽ അവതരിപ്പിക്കും, കൂടാതെ പ്രതിപക്ഷ അംഗങ്ങൾ പിന്തുണ പ്രകടിപ്പിക്കുന്നതോടെ നിയമമായി മാറുമെന്നും കരുതപ്പെടുന്നു.

ഈ വർഷം ആദ്യം പാർലമെന്ററി അന്വേഷണ സമിതി ആണ് നിയമം ശുപാർശ ചെയ്തത്, ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും ജനസംഖ്യയുള്ള സ്റ്റേറ്റ് ആയ വിക്ടോറിയയിൽ നവ നാസി പ്രവർത്തനം അടുത്തിടെ വർദ്ധിച്ചതായി അന്വേഷണ സമിതി ചൂണ്ടിക്കാട്ടി.

“ഈ പ്രഖ്യാപനം ഹോളോകോസ്റ്റിലെ ഇരകൾക്കും അതിജീവിച്ചവർക്കും ദുഷ്ടമായ നാസി ഭരണകൂടത്തെ പരാജയപ്പെടുത്താൻ വേണ്ടി ജീവൻ നൽകിയ നമ്മുടെ ധീരരായ ഓസ്ട്രേലിയൻ പട്ടാളക്കാർക്കും ഹിറ്റ്‌ലറുടെ പാരമ്പര്യം നിലനിർത്താൻ ശ്രമിക്കുന്ന തദ്ദേശീയരായ നവ നാസികളുടെ പരാജയത്തിനും വേണ്ടിയാണ്,” ആന്റി ഡിഫമേഷൻ കമ്മീഷൻ, ജൂവിഷ്-ഓസ്ട്രേലിയൻ കമ്മ്യൂണിറ്റി ഓർഗനൈസേഷ ചെയർമാൻ ദ്വിർ അബ്രമോവിച്ച് പറഞ്ഞു.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍