കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് കടിഞ്ഞാണിട്ട് ചൈന; സമയപരിധി പ്രതിദിനം 40 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ

ഇക്കാലത്ത് കുട്ടികളുടെ ഇടയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വർധിച്ചുവരികയാണ്. പഠനവും, വിനോദവുമെല്ലാം ഇപ്പോൾ ഓൺലൈനായി ചെയ്യുന്നതാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. എന്നാൽ പലപ്പോഴും ഈ ഉപയോഗം അതിരു കടക്കുന്നുവോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷെ തിരക്കു പിടിച്ച ജീവിതത്തിൽ പലപ്പോഴും സൗകര്യം മാത്രമാണ് മാതാപിതാക്കളും തെര‍ഞ്ഞെടുക്കുന്നത്.

കുട്ടികളുടെ വാശിപിടിച്ചുള്ള കരച്ചിലും മാതാപിതാക്കൾക്ക് മറ്റു ജോലികൾ ചെയ്യേണ്ട തിരക്കുകൊണ്ടും കുട്ടികൾക്ക് സ്മാർട്ട്ഫോൺ കൊടുത്ത് ശീലിപ്പിക്കുമ്പോൾ അവർ അടങ്ങിയിരിക്കും എന്നത് ശരിയാണ്. പക്ഷെ സമൂഹത്തിൽ നിന്നും അകന്നു പോകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കുട്ടിക്കാലം മുതലുള്ള ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു എന്നൊരു വിലയിരുത്തൽ പൊതുവെ ഉണ്ട്. അതുകൊണ്ട് കുട്ടികളിലെ നെറ്റ് ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ നടപടിയെടുത്തിരിക്കുകയാണ് ചൈനീസ് സർക്കാർ.

ചൈനയിലെ സൈബര്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷനാണ് (സി.എ.സി.) പുതിയ നിയമം കൊണ്ടുവന്നത്.18 വയസ്സുവരെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് ആസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്.

രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ്‌ ഇന്റര്‍നെറ്റ് നിയന്ത്രണം. ഈ സമയത്ത് 18 വയസ്സുവരെയുള്ളവര്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. അതിനായി മൈനര്‍ മോഡ് പ്രോഗ്രാം എന്ന സംവിധാനം ഫോണില്‍ നടപ്പാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാതാക്കള്‍ക്ക് സി.എ.സി. നിര്‍ദേശം നല്‍കി.

രാത്രിയിലെ ഇന്‍റർനെറ്റ് ഉപയോഗം തടയുന്നതിനും ശേഷിച്ച സമയങ്ങളില്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്നതിന്റെ സമയപരിധിയും പുതിയ നിയമത്തിൽ കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബര്‍ രണ്ടു മുതൽ നിയമം പ്രാബല്യത്തിൽ വരും. കൂടാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാനാവുന്ന വിധത്തില്‍ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. എട്ടുവയസ്സുവരെയുള്ളവര്‍ക്ക് പ്രതിദിനം പരമാവധി 40 മിനിറ്റും 16 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരമാവധി രണ്ടുമണിക്കൂറുമാണ് സമയ പരിധി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം