ചൈനയുമായി പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ള ഏതൊരു യുദ്ധത്തിനുമുള്ള യുഎസ് സൈന്യത്തിന്റെ പദ്ധതിയെക്കുറിച്ച് തന്റെ അടുത്ത സുഹൃത്തും ശതകോടീശ്വരനുമായ എലോൺ മസ്‌കിനെ പോലും അറിയിക്കില്ല എന്ന് നേരത്തെ ന്യൂയോർക് ടൈംസ് റിപോർട്ട് ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിച്ച പെന്റഗൺ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന നിലപാടിലാണ് എലോൺ മസ്‌ക്.
“ന്യൂയോർക്ക് ടൈംസ് ശുദ്ധമായ പ്രോപഗണ്ടയാണ് ” മസ്‌ക് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വെള്ളിയാഴ്ച ഒരു പോസ്റ്റിൽ പറഞ്ഞു. “കൂടാതെ, ന്യൂയോർക്ക് ടൈംസിലേക്ക് ദുരുദ്ദേശ്യപൂർവ്വം തെറ്റായ വിവരങ്ങൾ ചോർത്തുന്ന പെന്റഗണിലെ വ്യക്തികൾക്കെതിരെ നടപടിയെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” മസ്ക് കൂട്ടിച്ചേർത്തു.
Read more
പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തന്റെ അടുത്ത സഖ്യകക്ഷിയെക്കുറിച്ചുള്ള വാർത്ത നിഷേധിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ അഭിപ്രായപ്രകടനം. “ചൈനയെക്കുറിച്ച് പരാമർശിക്കുകയോ ചർച്ച ചെയ്യുകയോ പോലും ചെയ്യില്ല.” കൂടിക്കാഴ്ചയെക്കുറിച്ച് വ്യാഴാഴ്ച ട്രൂത്ത് സോഷ്യൽ എന്ന ചാനലിൽ പോസ്റ്റ് ചെയ്തപ്പോൾ ട്രംപ് പറഞ്ഞു.