ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന്‍ ക്ലാര്‍ക്ക് ഗെഫോഡും ഉടന്‍ വിവാഹിതരാകും. ഈസ്റ്റര്‍ അവധിക്ക് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായും കല്യാണം ഉടന്‍ ഉണ്ടാകുമെന്നും ഇരുവരുടെയും വക്താവ് അറിയിച്ചു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവര്‍ക്കും ഒരു മകളുണ്ട്.
ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവര്‍ക്കും നേവ് എന്ന പെണ്‍കുട്ടി പിറന്നത്. കുട്ടിയുടെ ജനനം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അധികാരത്തിലിരിക്കെ അമ്മയായ രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ജെസീന്ത. ന്യൂയോര്‍ക്കില്‍ യു.എന്‍ അസംബ്ലിയില്‍ മകളെയും കൊണ്ടുപോയ ജസീന്ത മാധ്യമശ്രദ്ധ നേടിയിരുന്നു.
ക്ലാര്‍ക്ക്. ടി വി അവതാരകനാണ് ക്ലാര്‍ക്ക് ഗെഫോഡ്. ജോലിതിരക്കുകള്‍ക്കിടയിലും മകളെ പരിപാലിച്ച് വീട്ടില്‍ തന്നെയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 15ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ നടന്ന വെടിവെപ്പിനു ശേഷം ജസീന്ത സ്വീകരിച്ച നിലപാടുകള്‍ അന്താരാഷ്ട്ര തലത്തില്‍ അവര്‍ക്ക് കൈയടി നേടിക്കൊടുത്തിരുന്നു. ഹിജാബ് ധരിച്ചായിരുന്നു അവര്‍ ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെത്തിയത്. അസ്സലാമു അലൈക്കും എന്ന അഭിസംബോധനയോടെയാണ് ആക്രമണത്തിനു ശേഷം ജസീന്ത പാര്‍ലമെന്റില്‍ സംസാരിച്ചു തുടങ്ങിയത്.