ന്യൂ ഇയര്‍ ആഘോഷം; കത്തിയമര്‍ന്നത് 1400 കാറുകള്‍

പുതുവല്‍സരാഘോഷത്തിനിടെ ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്ക് സമുച്ചയത്തിനു തീപിടിത്തമുണ്ടായി 1,400 കാറുകള്‍ കത്തിയമര്‍ന്നു. ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ് കോടിക്കണക്കിന് വിലയുള്ള കാറുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കത്തി നശിച്ചത്. ഒരു കാറിലുണ്ടായ തീയാണ് പിന്നീട് മറ്റുകാറുകളിലേക്കും പടര്‍ന്ന് വന്‍ ദുരന്തമായി മാറിയത്. ലാന്‍ഡ് റോവറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ലിവര്‍പൂള്‍ മേയര്‍ പറഞ്ഞു. 1,600 കാറുകള്‍ക്ക് പാര്‍ക്കു ചെയ്യാവുന്ന ബഹുനില കെട്ടിടത്തിനാണ് 21 ഫയര്‍ യൂണിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടുത്തത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചു.ആളപായമൊന്നുമില്ല. പറഞ്ഞു. പാര്‍ക്കിന്റെ ആദ്യത്തെ നിലയില്‍ കുതിര പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു.

തീപിടിത്തത്തെ തുടര്‍ന്ന് ലിവര്‍പൂള്‍ അന്താരാഷ്ട്ര കുതിര പ്രദര്‍ശനം റദ്ദാക്കി. നാല് ദിവസത്തെ പരിപാടി ഞായറാഴ്ച വൈകിട്ടത്തെ പ്രദര്‍ശനത്തോടെ അവസാനിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.