ബലാത്സംഗ കേസിലെ പ്രതി നിത്യാനന്ദ തന്റെ 'രാജ്യ'ത്തേക്ക് ഒരു ലക്ഷം പേർക്ക് 'വിസ' പ്രഖ്യാപിച്ചു

കൈലാസ എന്ന രാജ്യം സ്ഥാപിച്ചതായി അവകാശപ്പെടുന്ന നിത്യാനന്ദ കുറഞ്ഞത് ഒരു ലക്ഷം പേരെ തന്റെ രാജ്യത്ത് പാർപ്പിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ‘കൈലാസ’ ശരിക്കും എവിടെയാണെന്ന് ആർക്കും അറിയാത്തതിനാൽ ഇത് നിത്യാനന്ദയുടെ പുതിയ തട്ടിപ്പായിരിക്കാനാണ് സാദ്ധ്യത. ബലാൽസംഗ കേസിൽ പ്രതിയായ നിത്യാനന്ദ തെക്കേ അമേരിക്കയിൽ എവിടെയോ ഒളിവിൽ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്. നിത്യാനന്ദയെ കണ്ടെത്താൻ ഇന്ത്യൻ അധികൃതർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഒരു ലക്ഷമെങ്കിലും ആളുകളെ കൈലാസയിൽ താമസിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് എന്ന് വെള്ളിയാഴ്ച അന്താരാഷ്ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ച് നിത്യാനന്ദ പ്രഖ്യാപിച്ചു. ആഗോളവത്കരണം മൂലമുള്ള കുടിയേറ്റം ആശയവിനിമയത്തിൽ പുരോഗതിയുണ്ടാക്കും, ഗതാഗതം പ്രോത്സാഹിപ്പിക്കണം. എന്നാൽ മനുഷ്യനിർമ്മിതമായ വിപത്ത് മൂലമുള്ള കുടിയേറ്റം പരിഹരിക്കേണ്ടതുണ്ട് എന്ന് നിത്യാനന്ദ പറഞ്ഞു.

കൈലാസയിൽ ഒരു റിസർവ് ബാങ്കും സ്ഥാപിച്ചിട്ടുണ്ട് എന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ഇപ്പോൾ സന്ദർശകർക്കായി തന്റെ രാജ്യത്തേക്ക് വിസ നൽകാൻ തുടങ്ങി എന്നും നിത്യാനന്ദ പറയുന്നു. നിത്യാനന്ദ സ്ഥാപിച്ച ഹിന്ദു പരമാധികാര രാഷ്ട്രമായ കൈലാസ സന്ദർശിക്കുന്നതിനാണ് വിസ നൽകുന്നത്.

താൻ സ്ഥാപിച്ച “കൈലാസ”യിലേക്ക് ഓസ്‌ട്രേലിയയിൽ നിന്ന് ഒരു വിമാനത്തിൽ സന്ദർശകരെ എത്തിക്കുമെന്നും നിത്യാനന്ദ അറിയിച്ചു. മൂന്ന് ദിവസത്തിൽ കൂടുതൽ സന്ദർശകരെ “കൈലാസ”യിൽ താമസിക്കാൻ അനുവദിക്കില്ലെന്നും നിത്യാനന്ദ പറഞ്ഞു. “ദ്വീപ് രാഷ്ട്ര”ത്തിൽ താമസിക്കുന്ന സമയത്ത് സന്ദർശകർക്ക് “പരമ ശിവനെ” കാണാനും അവസരമൊരുക്കുമെന്ന് നിത്യാനന്ദ പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ കൈലാസയുടെ ‘ചിഹ്നവും ഔദ്യോഗിക മുദ്രയും’ നിത്യാനന്ദ ഉദ്ഘാടനം ചെയ്തു, ഇത് ‘കൈലാസ സർക്കാരിന്റെ’ ഭാഗമായ അംഗങ്ങൾ ധരിക്കുമെന്ന് നിത്യാനന്ദ പറയുന്നു. ഇത് വത്തിക്കാൻ സഭയുടെ പോപ്പിന്റെ മോതിരത്തിന് സമാനമാണെന്ന് നിത്യാനന്ദ വീഡിയോയിൽ പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ കർണാടകയിലെ ഒരു വിചാരണ കോടതി 2010- ലെ ബലാത്സംഗക്കേസിൽ നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2018- ൽ നിത്യാനന്ദ രാജ്യം വിട്ടതായി കരുതുന്നു. ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും ഇറക്കിയിട്ടുണ്ട്. പസഫിക് ദ്വീപ് രാജ്യമായ റിപ്പബ്ലിക് ഓഫ് വാനുവാട്ടുവിലെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് നിത്യാനന്ദ തന്റെ ബിസിനസ് നടത്തുന്നതെന്നാണ് ഈ വർഷം ആദ്യം ലഭിച്ച രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ