ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
ഐസിയുവില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോള്‍ യുവതി അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റോണി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
Read more
താന്‍ വിഷാദ രോഗിയാണെന്നും ഭാര്യയ്ക്ക് ആവശ്യമായ ചികിത്സ നല്‍കാനോ ആശുപത്രി ചെലവുകള്‍ക്കോ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും യുവാവ് പൊലീസിന് മൊഴി നല്‍കി. ഇതിന് മുന്‍പും ഇയാള്‍ പലതവണ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും പൊലീസിനോട് പറഞ്ഞു.