ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനകളും നിലപാടുകളും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒന്നാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.വിവാഹത്തിന് മുന്‍പായുള്ള ലൈംഗിക ബന്ധം യഥാര്‍ത്ഥ സ്‌നേഹമല്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പപറഞ്ഞിരിക്കുന്നത്. ‘കാറ്റെച്ചുമെനല്‍ ഇറ്റനെറീസ് ഫോര്‍ മാരീഡ് ലൈഫ്’ എന്ന 97 പേജുള്ള സര്‍ക്കുലറിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.
വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ നിന്നും പിന്തിരിയാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നതാണ് കത്തോലിക്കാ സഭയുടെ ഈ സര്‍ക്കുലര്‍. ഇത് ‘ഒരു സമ്മാനവും ചുമതലയും’ ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സര്‍ക്കുലറില്‍ അവകാശപ്പെടുന്നത്.
വിവാഹം കഴിയുന്നത് വരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്നതാണ് ബന്ധം ഭദ്രമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. യുവദമ്പതികള്‍ അവരുടെ സൗഹൃദം ആഴത്തിലാക്കാനും ദൈവകൃപ സ്വീകരിക്കാനും സമയം കണ്ടെത്തുന്നതിന് സഹായിക്കുന്നത് മൂല്യവത്താണ് ലൈംഗികത.
വിവാഹത്തിനു മുമ്പുള്ള ചാരിത്ര്യം തീര്‍ച്ചയായും ഇതിനെ ആവശ്യമെന്നും കത്തോലിക്ക സഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ഇക്കാലത്ത് ദമ്പതികള്‍ ലൈംഗിക പിരിമുറുക്കമോ സമ്മര്‍ദ്ദമോ കാരണം തങ്ങളുടെ ബന്ധം വേര്‍പിരിക്കുന്നതിന് കാരണമാകുന്നുവെന്നും ആഗോള കത്തോലിക്ക സഭാ തലവന്‍ വ്യക്തമാക്കുന്നു.