'ലൈംഗികബന്ധത്തിൽ ഏർപ്പെടില്ല, ഡേറ്റിംഗില്ല, വിവാഹമില്ല, കുട്ടികളും'; പ്രതിഷേധിച്ച് അമേരിക്കൻ സ്ത്രീകൾ, പിന്നിലെ കാരണം ഇത്

അമേരിക്കയുടെ പ്രസിഡൻറായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറാനിരിക്കെ വേറിട്ട പ്രധിഷേധവുമായി രങ്ങത്തെത്തിയിരിക്കുകയാണ് അമേരിക്കൻ സ്ത്രീകൾ. ട്രംപ് അധികാരത്തിലേറിയാൽ ലൈംഗികതയിൽ ഏർപ്പെടില്ലെന്നും, ഡേറ്റിംഗിന് പോകില്ലെന്നും, വിവാഹത്തിന് അനുമതി നൽകില്ലെന്നും, കുഞ്ഞുങ്ങൾക്ക് ജന്മം നൽകില്ല എന്നുമാണ് പ്രതിഷേധക്കാരായ സ്ത്രീകൾ പറയുന്നത്.

ഡൊണാൾഡ് ട്രംപ് അധികാരമേറ്റാൽ ഗർഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുമെന്ന ഭയത്തിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ സമരം ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചാൽ സ്ത്രീകൾക്കെതിരായിട്ടുള്ള നിരവധി നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് കമല ഹാരിസൺ പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. ട്രംപ് അധികാരത്തിൽ വന്നാൽ ഗർഭഛിദ്രം പൂർണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയിൽ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകൾക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമർശങ്ങൾ നടത്തിയതും കടുത്ത വിമർശനങ്ങൾക്ക് കാരണമായി.

അതേസമയം തിരഞ്ഞെടുപ്പിൽ കമല ഹാരിസൺ പരാജയപ്പെട്ടതിൽ ലിംഗ വിവേചനം ഉണ്ടായിട്ടുണ്ടെന്നാണ് അമേരിക്കൻ സ്ത്രീകൾ ആരോപിക്കുന്നത്. ഒരു വനിത പ്രസിഡൻ്റ് ഉണ്ടാകുന്നത് അമേരിക്ക സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾ സോഷ്യൽമീഡിയയിൽ പ്രതികരിച്ചു.

കൊറിയൻ സ്ത്രീപക്ഷവാദികളുടെ ‘4ബി മൂവ്മെൻ്റ്’ എന്ന പ്രതിഷേധരീതിയിൽ പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കൻ സ്ത്രീകൾ പുതിയ സമര രീതി സ്വീകരിച്ചിരിക്കുന്നത്. 2019ലാണ് ദക്ഷിണ കൊറിയയിൽ 4ബി മൂവ്മെന്റ് ആരംഭിച്ചത്. രാജ്യത്തെ പുരുഷൻമാരുടെ ഏകാധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ത്രീകൾ ഈ ആശയത്തിന് രൂപം നൽകിയത്. ഭിന്നലിംഗ ബന്ധങ്ങൾ പൂർണമായും അവഗണിക്കുകയായിരുന്നു സ്ത്രീകൾ. ലൈംഗികതയിൽ ഏർപ്പെടില്ല, ഡേറ്റിംഗിന് പോകില്ല, വിവാഹത്തിന് അനുമതി നൽകില്ല, കുഞ്ഞുങ്ങൾക്ക് ജന്മം നൽകില്ല എന്നിങ്ങനെയുള്ള നാല് കാര്യങ്ങളാണ് പ്രസ്ഥാനത്തിൻ്റെ വക്താക്കൾ മുന്നോട്ട് വച്ചത്.

Read more