ഹോളിവുഡ് സിനിമകള്‍ കുട്ടികള്‍ കാണരുത്; ലംഘിച്ചാല്‍ മാതാപിതാക്കളും കുട്ടികളും ജയിലില്‍; കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് കിം ജോങ് ഉന്‍

ഹോളിവുഡ് സിനിമ കാണുന്ന കുട്ടികള്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഹോളിവുഡ് സിനിമകളും കാണുന്ന കുട്ടികള്‍ക്കെതിരേയും അവരെ അതിനനുവദിക്കുന്ന മാതാപിതാക്കള്‍ക്കെതിരേയും കടുത്ത നടപടിയെടുക്കാനാണ് ഉത്തര കൊറിയ തീരുമാനിച്ചിരിക്കുന്നത്.

ഹോളിവുഡ് ചിത്രങ്ങള്‍ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ് മാസം ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വരും. രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് ഉത്തര കൊറിയയുടെ പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. വിദേശ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി.

ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിദേശ ഗാനങ്ങള്‍ ആലപിക്കുന്നവരും ചുവടുവെക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും നിര്‍ദേശങ്ങളുണ്ടെന്ന് മിറര്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ ചിത്രങ്ങള്‍ രാജ്യത്തേയ്ക്ക് കടത്തുന്നവര്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ