സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ ഭരണാധികാരി; വെള്ളപ്പൊക്കത്തിൽ ജനങ്ങളുടെ മരണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപണം

ഉത്തര കൊറിയയിൽ വേനൽക്കാലത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുകളിലും 4,000 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് നടപടി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് 30 ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടു. ഉത്തര കൊറിയൻ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്ത്‌വിട്ടത്.

ഉത്തരകൊറിയയിലെ 20-നും 30-നും ഇടയിൽ നേതാക്കൾക്കെതിരെ അഴിമതി, കർത്തവ്യനിർവ്വഹണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നും സംസ്ഥാനം അവരെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നും കിമ്മിൻ്റെ ഭരണത്തിൻ കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുവെന്ന് ടിവി ചോസുൻ റിപ്പോർട്ട് ചെയ്തു. “പ്രളയബാധിത പ്രദേശത്തെ 20 മുതൽ 30 വരെ കേഡറുകളെ കഴിഞ്ഞ മാസം അവസാനം ഒരേ സമയം വധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഉത്തരകൊറിയൻ ആഭ്യന്തരകാര്യങ്ങൾ അതീവരഹസ്യമായതിനാൽ വിശദാംശങ്ങൾ സ്ഥിരീകരിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. എന്നാൽ, പ്രളയത്തിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥരെ കർശനമായി ശിക്ഷിക്കാൻ കിം അധികാരികളോട് ആവശ്യപ്പെട്ടതായി ഉത്തരകൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ