കിം ജോങ് ഉന്നിനെ പറ്റിച്ച് ഉത്തര കൊറിയന്‍ സൈനികര്‍; റഷ്യയിലെത്തിയത് യുദ്ധത്തിനല്ല, പോണ്‍ സൈറ്റുകളില്‍ പട്ടാളത്തിന്റെ പരാക്രമം

വിചിത്രമായ സംഭവങ്ങളുമായി ലോകശ്രദ്ധ നേടുന്ന രാജ്യമാണ് ഉത്തര കൊറിയ. ഭരണാധികാരിയായ കിം ജോങ് ഉന്നും ഭരണ പരിഷ്‌കാരങ്ങളും ഇതോടകം അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു. ഉത്തര കൊറിയയ്ക്ക് പുറത്തുള്ളവര്‍ക്ക് എന്നും ഈ രാജ്യം വിചിത്രവും ഭയപ്പെടുത്തുന്നതുമാണ്.

ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ വിചിത്രമായ ഭരണരീതി ആശ്ചര്യത്തോടെയാണ് ലോകം നോക്കി കാണുന്നത്. വ്യക്തി സ്വാതന്ത്ര്യം എന്നത് ഇവിടുത്തുകാര്‍ക്ക് ഒരു കിട്ടാക്കനിയാണ്. പൗരസ്വാതന്ത്യം എന്ന വാക്കിന് പോലും ഉത്തര കൊറിയയില്‍ പ്രാധാന്യമില്ല. ഉത്തര കൊറിയന്‍ സൈന്യത്തെ കുറിച്ചുള്ള ഒരു കൗതുകകരമായ വാര്‍ത്തയാണ് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്.

അടുത്തിടെ കിം ജോങ് ഉന്‍ റഷ്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുടിനുമായി നടത്തിയ കൂടിക്കാഴ്ച ഉള്‍പ്പെടെ ലോകം ചര്‍ച്ച ചെയ്തതാണ്. ഇതിന് പിന്നാലെ ഉത്തര കൊറിയന്‍ സൈനികരെ യുക്രെയ്ന്‍ യുദ്ധത്തില്‍ സഹായിക്കാനായി റഷ്യയിലേക്ക് അയച്ചിരുന്നു.

എന്നാല്‍ റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈനികര്‍ക്ക് യുദ്ധം ചെയ്യാനൊന്നും നിലവില്‍ താത്പര്യമില്ല. യുദ്ധത്തിന് പോകാതെ ഇവര്‍ മടിപിടിച്ചിരിക്കുന്ന കാരണം അറിഞ്ഞതോടെയാണ് റിപ്പോര്‍ട്ട് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചത്. റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ പട്ടാളം പോണ്‍ സൈറ്റുകള്‍ക്ക് അടിമപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെട്ടതോടെ സൈനികര്‍ യുദ്ധത്തിന് പോകാന്‍ വിസമ്മതിച്ച് ഇന്റര്‍നെറ്റില്‍ വ്യാപൃതരാകുന്നു. നിയന്ത്രണങ്ങളില്ലാതെ ഇന്റര്‍നെറ്റ് ലഭിച്ചതോടെയാണ് സൈനികര്‍ പോണ്‍ വീഡിയോകളില്‍ അടിമപ്പെട്ടത്. ഉത്തരകൊറിയയില്‍ നേരത്തെ പോണ്‍ സൈറ്റുകള്‍ നിരോധിച്ചിരുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസിലെ ഫോറിന്‍ അഫയേഴ്‌സ് കമന്റേറ്ററായ ഗിഡിയന്‍ റിച്ച്മാനാണ് ഇതേ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്തര കൊറിയന്‍ സൈനികരിലെ ഏകദേശം 10,000 സൈനികര്‍ അഡള്‍ട്ട് ഒണ്‍ലി കണ്ടന്റുകള്‍ തിരയുന്നവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര കൊറിയക്കാര്‍ക്ക് 28 വെബ്സൈറ്റുകള്‍ മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവയില്‍ കൂടുതലും സര്‍ക്കാര്‍ നടത്തുന്ന മാധ്യമങ്ങളും സുപ്രീം നേതാവ് കിം ജോങ് ഉന്നിനെക്കുറിച്ചുള്ള വിവരങ്ങളുമാണ്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!