ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയവുമായി പ്രസിഡൻ്റ് അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പവർ (എൻ പി പി) പാർട്ടി. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നലെ രാത്രിയോടെ തന്നെ ആരംഭിച്ചിരുന്നു. ആദ്യം എണ്ണിത്തുടങ്ങിയ പോസ്റ്റൽ വോട്ടുകളിൽ മുതൽ കൃത്യമായ മേധാവിത്വം നേടിയെടുക്കാൻ എൻ പി പിക്ക് സാധിച്ചു.

Sri Lanka votes in parliamentary election today, 6 things you need to know | World News - The Indian Express

വെള്ളിയാഴ്ച രാവിലെ ആറ് മണി വരേയുള്ള കണക്കുകൾ പ്രകാരം എൻ പി പി 62 ശതമാനം വോട്ട് നേടി. ആകേയുള്ള 225 സീറ്റിൽ 97 സീറ്റുകളാണ് ഇതുവരെ എൻ പി പിക്ക് ലഭച്ചതെന്നാണ് ശ്രീലങ്കൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. പ്രധാന പ്രതിപക്ഷ കക്ഷിയായ സജിത് പ്രേമദാസയുടെ യു പി പി 26 സീറ്റുകളും നേടി. ശ്രീലങ്കൻ തമിഴ് വംശീയ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇലങ്കെ തമിഴ് അരസു കക്ഷി -3, എൻ ഡി പി -2, മുൻ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷയുടെ ശ്രീലങ്ക പൊതുജന പെരുമന – 2, യു എൻ പി -1, ഡി പി എൻ എ -1, ആൾ സിലോൺ തമിഴ് കോൺഗ്രസ് -1 എന്നിവർ ഓരോ സീറ്റും നേടി.

Sri Lanka votes for new Parliament, results to trickle in after midnight

സെപ്റ്റംബറിൽ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ എൻപിപിക്ക് വലിയ മുന്നേറ്റമുണ്ടായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. 225 അംഗ പാർലമെന്റില്‍ അനുര കുമാര ദിസനായകെയുടെ പാർട്ടി 120 മുതല്‍ 140 വരെ സീറ്റുകള്‍ തനിച്ച് നേടിയേക്കും തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ച് വിട്ടിരുന്നു നിലവിലെ പാർലമെന്റിൽ തന്റെ കക്ഷിയായ എൻ പി പിക്ക് ആകെ മൂന്ന് സീറ്റ് മാത്രമുണ്ടായ സാഹചര്യത്തിലാണ് ദിസനായകെ പാർലമെന്റ് പിരിച്ച് വിട്ട് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. അതേസമയം, രാജപക്സെയുടെ ശ്രീലങ്കൻ പീപ്പിൾസ് ഫ്രണ്ടിന് പിരിച്ചുവിടപ്പെട്ട പാർലമെൻ്റിൽ 145 സീറ്റുകളാണ് ഉണ്ടായിരുന്നത്. എസ് ജെ ബി -54, ഇല്ലങ്കൈ തമിഴ് അരശു കക്ഷി – 10 എന്നിങ്ങനെയായിരുന്നു മറ്റ് കക്ഷികളുടെ സീറ്റ് നില.

Read more