ഏദന്‍ ഉള്‍ക്കടലില്‍ അശാന്തി വിതച്ച് വീണ്ടും ഹൂതികള്‍; ബ്രിട്ടിഷ് ടാങ്കര്‍ എണ്ണ കപ്പലിനെ ആക്രമിച്ചു; പ്രതികാരം തീര്‍ത്തതെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടിഷ് ടാങ്കര്‍ എണ്ണ കപ്പലിനെ ആക്രമിച്ച് യമനിലെ ഹൂതി വിമതര്‍. മാര്‍ലിന്‍ ലുവാണ്ട എന്ന കപ്പലിനു നേര്‍ക്കാണ് ഏദന്‍ ഉള്‍ക്കടലില്‍ ആക്രമണം ഉണ്ടായത്.

ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു നേര്‍ക്ക് മിസൈലുകള്‍ തൊടുത്തതായി ഹൂത്തി വക്താവ് യഹിയ സറിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കപ്പലിലെ ജീവനക്കാര്‍ക്ക് പരിക്കില്ല.

ബ്രിട്ടനും അമേരിക്കയും കഴിഞ്ഞ ദിവസം ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടീഷ് കപ്പലിനുനേര്‍ക്കുള്ള ആക്രണം.
വെള്ളിയാഴ്ചയാണ് ഹൂതി വിമതര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയത്.