ഇന്ത്യയുമായുള്ള സംഘര്‍ഷം പരിഹരിക്കണം; കാനഡയോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്; അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ പരിഹരിക്കാന്‍ കാനഡയോട് നിര്‍ദേശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിലാണ് ഇത്തരമൊരു നിര്‍ദേശം സുനക് മുന്നോട്ട് വെച്ചിരിക്കുന്നത്.

നയതന്ത്ര സംഘര്‍ഷത്തിന് അയവു വരുത്തണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് സുനക് ആവശ്യപ്പെട്ടുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന ഖാലിസ്താന്‍ വാദി നേതാവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

വിയന കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും എല്ലാ രാജ്യങ്ങളും മാനിക്കണമെന്ന് ഋഷി സുനക് സംഭാഷണത്തില്‍ പറഞ്ഞു. പ്രശ്‌നത്തിന് വൈകാതെതന്നെ പരിഹാരവമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാനഡ ഇന്ത്യയുമായുള്ള നയതന്ത്ര ഏറ്റുമുട്ടല്‍ കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യ കാനഡയുടെ 40 നയതന്ത്ര പ്രതിനിധികളോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോ അതിനോട് ഏറ്റുമുട്ടല്‍ സ്വഭാവത്തില്‍ പ്രതികരിച്ചില്ല. അതുപോലെ ഇന്ത്യയുടെ ആവശ്യപ്രകാരം രണ്ട് ഖലിസ്താന്‍ തീവ്രവാദ സംഘടനകളെ നിരോധിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യക്കെതിരായ നീക്കത്തില്‍ അന്താരാഷ്ട്രതലത്തില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പിന്തുണ ലഭിച്ചില്ല.

Latest Stories

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ